ബിപ്ലബ് ദേബല്ല 'ബിഗ് ഫ്ലോപ് ദേബ്', ത്രിപുരയിൽ ബി.ജെ.പി ദുർഭരണത്തിന് അന്ത്യം കുറിക്കാറായെന്ന് അഭിഷേക് ബാനർജി
text_fieldsഅഗർത്തല: ത്രിപുരയിൽ ബി.ജെ.പിയുടെ ദുർഭരണത്തിന് അന്ത്യം കുറിക്കേണ്ട സമയമായെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ 'ബിഗ് ഫ്ലോപ്് ദേബ്' എന്ന് വിേശഷിപ്പിക്കുകയും ചെയ്തു. അഗർത്തലയിൽ ഞായറാഴ്ച നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അഭിേഷക്.
'ബിപ്ലബ് ദേബ് ഇപ്പോൾ ബിഗ് ഫ്ലോപ് ദേബാണ്. ത്രിപുരയിലെ ജനങ്ങളുടെ വികാരത്തെ അദ്ദേഹം തൊട്ടുകളിക്കുന്നു. ഭരണത്തിൽ വൻ പരാജയമാണെന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു' -അഭിേഷക് ബാനർജി പറഞ്ഞു.
'എന്തിനെയാണ് ബിപ്ലബ് ദേബ് ഭയക്കുന്നത്? ടി.എം.സിയുടെ സാന്നിധ്യം കണ്ട് എന്തുകൊണ്ട് രോഷാകുലനാകുന്നു? ത്രിപുരയിലെ ജനങ്ങൾക്കായി അദ്ദേഹം ഒന്നും ചെയ്തില്ല. അവർക്ക് വിശ്വസനീയമായ ഒരു ബദലുണ്ടെന്ന് നിങ്ങൾ മനസിലാക്കണം. നിങ്ങൾ ഞങ്ങളെ തടയുകയാണോ?' -അഭിഷേക് ചോദിച്ചു.
നേരത്തേ, കോവിഡ് 19 കാരണം ചൂണ്ടിക്കാട്ടി രബീന്ദ്ര ശതബർഷികി ഭവന് മുമ്പിൽ തൃണമൂൽ നടത്താൻ നിശ്ചിയിച്ചിരുന്ന റാലിക്ക് നൽകിയ അനുമതി പ്രാദേശിക െപാലീസ് റദ്ദാക്കിയിരുന്നു. സംസ്ഥാനത്ത് ഇതു നാലാം തവണയാണ് തൃണമൂലിന്‍റെ പരിപാടിക്ക് അനുമതി നിേഷധിക്കുന്നത്. തൃണമൂൽ നേതാക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് പരിപാടി നടത്താൻ ത്രിപുര ഹൈകോടതി അനുമതി നൽകുകയായിരുന്നു. പരിപാടിയിൽ 500 േപരിൽ കൂടുതൽ പങ്കെടുക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു അനുമതി.
'പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി ഡിസംബറിൽ ത്രിപുര സന്ദർശിക്കും. സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിൽ വലിയ റാലി സംഘടിപ്പിക്കുകയും ചെയ്യും. ബിപ്ലബ് ദേബ്... നിങ്ങളുടെ തന്ത്രങ്ങളൊന്നും അവിടെ പ്രവർത്തിക്കില്ല' -റാലിയെ അഭിസംബോധന ചെയ്ത് അഭിഷേക് ബാനർജി പറഞ്ഞു.
ത്രിപുരയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ടി.എം.സിയുടെ പോരാട്ടം. ഞങ്ങളുടെ അവസാന രക്തം വീഴുന്നതുവരെ പൊരുതും. ഇത് ഞങ്ങളുടെ വാഗ്ദാനമാണ്. ഞങ്ങൾ ത്രിപുരയിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്യും -അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു.
റാലിയിൽ മുൻ ബംഗാൾ മന്ത്രി രജീബ് ബാനർജി, ത്രിപുര എം.എൽ.എ ആശിഷ് ദാസ് എന്നിവർ ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.