Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightപൊലീസും കേന്ദ്രസേനയും...

പൊലീസും കേന്ദ്രസേനയും സമരവേദിയിൽ​; കർഷകരെ​ ഒഴിപ്പിക്കാൻ നീക്കം, സംഘർഷാവസ്​ഥ​

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം അവസാനിപ്പിച്ച്​ ഗാസിപുർ റോഡുകൾ ഒഴിയണമെന്ന്​ ജില്ല ഭരണകൂടം. ഡൽഹി -ഉത്തർപ്രദേശ്​ അതിർത്തിയായ ഗാസിപുരിൽ പ്രതിഷേധിക്കുന്ന കർഷകർക്കാണ്​ ഗാസിയബാദ്​ ഭരണകൂടത്തിന്‍റെ നിർദേശം. വ്യാഴാഴ്​ച രാത്രി തന്നെ ദേശീയ പാതകൾ ഒഴിയണമെന്ന്​ ഭരണകൂടം അറിയിച്ചു. പൊലീസും കേന്ദ്രസേനയും​ സമരവേദിയി​െലത്തിയതോടെ സംഘർഷാവസ്​ഥ നിലനിൽക്കുന്നുണ്ട്​.

നവംബർ 26ന്​ കർഷകർ പ്രതിഷേധം ആരംഭിച്ചതുമുതൽ ഗാസിപൂർ അതിർത്തി അടച്ചിട്ടിരിക്കുകയാണ്​. ഗാസിപൂർ അതിർത്തിയിൽ വൈദ്യുത ബന്ധവും ജല വിതരണവും ഭരണകൂടം നിർത്തിവെച്ചിരുന്നു.

ചൊവ്വാഴ്ച കർഷകർ ബാരിക്കേഡുകൾ തകർത്ത്​ ട്രാക്​ടർ റാലി നടത്തിയിരുന്നു. റിപബ്ലിക്​ ദിനത്തിൽ കർഷകർ നടത്തിയ ട്രാക്​ടർ റാലിക്കിടെ പലയിടത്തും സംഘർഷവുമുണ്ടായി. പൊലീസ്​ കർഷകരെ തടഞ്ഞതായിരുന്നു സംഘർഷത്തിന്‍റെ തുടക്കം. കർഷകരിൽ ഒരു സംഘം ചെ​ങ്കോട്ടയിലെത്തുകയും കൊടി ഉയർത്തുകയും ചെയ്​തിരുന്നു.

റിപബ്ലിക്​ ദിനത്തിലുണ്ടായ അതിക്രമത്തിൽ പൊലീസിൽ കീഴടങ്ങില്ലെന്ന്​ ഭാരത്​ കിസാൻ യൂനിയ വക്താവ്​ രാകേഷ്​ തികത്​ പറഞ്ഞു. 'കീഴടങ്ങില്ല. വ്യത്യസ്​തമായ സാഹചര്യം സൃഷ്​ടിക്കാനാണ്​ ബി.ജെ.പിയുടെ ആഗ്രഹം. ചെ​ങ്കോട്ട സംഭവത്തിൽ ഉത്തരവാദികളായവരുടെ ഫോൺ വിളി വിവരങ്ങൾ അടക്കം പുറത്തുവരണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാമവാസികൾ പ്രക്ഷോഭ സ്​ഥലത്തെത്തും. രാജ്യത്തിന്​ മുമ്പിൽ ദീപ്​ സിദ്ധുവിന്‍റെ പങ്ക്​ പുറത്തുവരണം. സുപ്രീംകോടതി കമ്മിറ്റി ഇത്​ അന്വേഷിക്കണം' -രാകേഷ്​ തികത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GhazipurFarm LawsUttar Pradesh
Next Story