Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Singh Tomar
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷക പ്രക്ഷോഭം...

കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; ചർച്ചക്കും പരിഹാരത്തിനും തയാറെന്ന്​ കേന്ദ്ര കൃഷിമന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്ര സർക്കാറി​െൻറ മൂന്ന്​ കാർഷിക നിയമങ്ങ​ൾക്കെതിരെ ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമർ. നിയമങ്ങളിലെ വ്യവസ്​ഥകളിൽ വിയോജിപ്പുണ്ടെങ്കിൽ ചർച്ച ചെയ്യാനും പരിഹരിക്കാനും തയാറാണെന്നും കൃഷിമന്ത്രി പറഞ്ഞു.

'എല്ലാ കർഷക സംഘടനകളോടും പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്​ അഭ്യർഥിക്കുന്നു.​ നിയമത്തിലെ വ്യവസ്​ഥകൾ ചർച്ചചെയ്യാനും പരിഹരിക്കാനും കേന്ദ്രസർക്കാർ തയാറാണ്​' -തോമർ ട്വീറ്റ്​ ചെയ്​തു. കൂടാതെ കർഷകസംഘടന​കളോട്​ പ്രക്ഷോഭം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന 55 സെക്കൻറ്​ ദൈർഘ്യമുള്ള വിഡിയോയും പോസ്​റ്റ്​ ചെയ്​തു.

കേന്ദ്രസർക്കാർ കർഷകരുമായി 11 തവണ ചർച്ച നടത്തിയിരുന്നു. കാർഷിക ബില്ലുകൾ കർഷകരുടെ ജീവിത നിലവാരം മാറ്റിമറിക്കും -തോമർ കൂട്ടിച്ചേർത്തു. രാജ്യതലസ്​ഥാനത്ത്​ കർഷക പ്രക്ഷോഭം ഏഴുമാസം പിന്നിടു​േമ്പാഴാണ്​ തോമറി​െൻറ പ്രതികരണം.

രാജ്യത്തി​െൻറ ഭൂരിഭാഗം പ്രദേശങ്ങളും ഇൗ നിയമത്തെ പിന്തുണക്കുന്നുവെന്നും കർഷക സംഘടനകൾക്ക്​ നിയമത്തി​െൻറ വ്യവസ്​ഥകളിൽ എതിർപ്പുണ്ടെങ്കിൽ അവ ശ്രദ്ധിക്കാൻ കേന്ദ്രം തയാറാണെന്നും മന്ത്രി പറഞ്ഞു.

പ്രക്ഷോഭം ഏഴുമാസം തികയുന്ന സാഹചര്യത്തിൽ ശനിയാഴ്​ച കർഷകരുടെ നേതൃത്വത്തിൽ 'സേവ്​ അഗ്രിക്കൾച്ചർ, സേവ്​ ഡെമോക്രസി ദിനം' ആചരിച്ചിരുന്നു. സിംഘു, ടിക്​രി, ഗാസിപൂർ എന്നീ അതിർത്തികളിൽ പ്രക്ഷോഭം തുടരുന്ന കർഷകര​ുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം.

കഴിഞ്ഞവർഷം നവംബറിലാണ്​ ഡൽഹിയിലെ അതിർത്തിയിലേക്ക്​ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാൻ, യു.പി എന്നിവിടങ്ങളിലെ കർഷകർ സമരവുമായി എത്തിയത്​. ഡൽഹിയിലെ അതിർത്തികളിൽ പൊലീസ്​ തടഞ്ഞതോടെ പ്രക്ഷോഭം അനിശ്ചിതകാലത്തേക്ക്​ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കർഷകർ ഡൽഹി അതിർത്തികളിൽ തമ്പടിച്ചു. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ പ്രക്ഷോഭത്തിനിടെ നിരവധി കർഷകർ മരിച്ചുവീണു. 502 കർഷകരാണ്​ ഏഴുമാസത്തിനിടെ മരിച്ചതെന്നാണ്​ കണക്കുകൾ.

നിരവധി തവണ കേന്ദ്രസർക്കാറുമായി കർഷകർ ചർച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട്​ സ്വീകരിക്കുകയായിരുന്നു കേന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra singh tomarFarm laws
News Summary - End protests, govt ready to discuss, resolve issues Narendra Singh Tomar
Next Story