അറുതിയാകാതെ തുടരുന്നു തൊഴിലാളികളുടെ ദുരിതയാത്ര
text_fieldsന്യൂഡൽഹി: ഡ്യൂട്ടി കഴിഞ്ഞു തിരിച്ചുപോകുേമ്പാൾ രാജ്ഘട്ടിനടുത്ത് റിങ്റോഡിൽ കണ്ട 50ഒാളം കുടിയേറ്റ തൊഴിലാളികളെ പൊലീസുകാരൻ വഴിയിൽ തടഞ്ഞുനിർത്തി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും പേർ ഒരുമിച്ചു പോകുന്നത് കണ്ട് വണ്ടി നിർത്തിയതാണെന്ന് ഫത്തേപുർ സിക്രിയിലെ എ.എസ്.െഎ മുരളീലാൽ പറഞ്ഞു.
ജമാ മസ്ജിദിെൻറ പരിസരത്തെ ഗല്ലികളിൽ സൈക്കിൾ റിക്ഷ ഒാടിച്ചവരും മെത്തനിർമാണത്തിൽ ഏർപ്പെട്ടവരുമാണ്. മേയ് മൂന്നിന് തീരുമെന്ന് കരുതിയിരുന്ന ലോക്ഡൗൺ നീട്ടിയതോടെ ഗത്യന്തരമില്ലാതെ 1500 കിലോമീറ്റർ അകലെയുള്ള ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് കാൽനടയായി പോകുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിൽ ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്നവർക്കുള്ള ഡൽഹി മർകസിെൻറ ഭക്ഷ്യധാന്യ വിതരണത്തിന് പോകുകയായിരുന്ന ഡയറക്ടർ നൗഫലും അതുവഴി വന്നത്. തങ്ങളുടെ പക്കലുണ്ടായിരുന്ന ഭക്ഷണവും റേഷനുമെല്ലാം കഴിഞ്ഞുവെന്ന് തൊഴിലാളികൾ നൗഫലിനോടു പറഞ്ഞു.
ഒന്നരമാസം കഴിഞ്ഞപ്പോഴേക്കും പലരുടെയും കൈയിൽ 100 രൂപപോലും ബാക്കിയില്ല. ഭക്ഷണമില്ലാതെ ഡൽഹിയിൽ താമസിക്കാൻ വയ്യെന്നും നടന്നെങ്കിലും സ്വന്തം ഗ്രാമങ്ങളിലെത്താനായി ഇറങ്ങിയതാണെന്നും അവർ തുടർന്നു. വെള്ളവും ബിസ്കറ്റുമെടുത്ത് കൊടുത്ത് എല്ലാവർക്കു ക്ഷീണം അകറ്റി നമ്പർ കൊടുത്ത ശേഷം നിങ്ങൾക്ക് ഇപ്പോൾ പോകാൻ കഴിയില്ലെന്ന് നൗഫലും അവരോട് പറഞ്ഞു. ഒരു പാട് സംസ്ഥാനങ്ങൾ കടന്നുവേണം പോകാൻ. അവിടെയെല്ലാം നിങ്ങളുടെ യാത്ര തടസ്സപ്പെടാനും എവിടെയെങ്കിലും പിടിച്ചിടാനും സാധ്യതയുണ്ട്. അതുകൊണ്ട് മടങ്ങിപ്പോകണമെന്ന് നൗഫൽ പറഞ്ഞു. ഭക്ഷണത്തിന് വഴിയില്ലാതെ തങ്ങൾ മടങ്ങിപ്പോയിെട്ടന്ത് ചെയ്യുമെന്നാണ് തൊഴിലാളികൾ തിരിച്ചുചോദിച്ചത്.
1500 കിലോമീറ്റർ റോഡ് മാർഗം നടന്നുപോകാൻ തുനിഞ്ഞിറങ്ങിയ മനുഷ്യർ ഒരാഴ്ചത്തേക്കുള്ള ഭക്ഷണം കിട്ടിയതോടെ തിരിഞ്ഞു നടന്നു.
ലോക്ഡൗൺ ഒന്നര മാസം പിന്നിടുേമ്പാഴും റിങ്റോഡിൽ മഹാത്മ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിന് അരികിലൂടെ ഇതുപോലുള്ള സംഘങ്ങൾ ഭാണ്ഡങ്ങൾ തലയിലേറ്റി തങ്ങളുടെ നാടുകളിലേക്ക് നടന്നുനീങ്ങുന്നത് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.