ശത്രുസ്വത്ത് നിയമഭേദഗതിക്ക് പാർലമെൻറ് അംഗീകാരം
text_fieldsന്യൂഡൽഹി: വിഭജനകാലത്തും യുദ്ധവേളയിലും രാജ്യം വിട്ടുപോയവരുടെ സ്വത്ത് സർക്കാറിലേക്ക് കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന ശത്രുസ്വത്ത് നിയമഭേദഗതി ബില്ലിന് പാർലമെൻറിെൻറ അംഗീകാരം. വെള്ളിയാഴ്ച രാജ്യസഭ പാസാക്കിയ ബില്ലിന് ചൊവ്വാഴ്ച ലോക്സഭയും അംഗീകാരം നൽകി.
പാകിസ്താനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകളിൽ ഇന്ത്യയിലുള്ള അവരുടെ അനന്തരാവകാശികൾക്ക് പോലും മുൻകാല പ്രാബല്യത്തോടെ അവകാശം നിഷേധിക്കുന്നതാണ് നിയമ ഭേദഗതി. എതിർപ്പുകൾ നിലനിൽക്കെയാണ് ബില്ലിന് പാർലമെൻറ് അംഗീകാരം നൽകിയത്.
1965ലെ ഇന്ത്യ^പാക് യുദ്ധത്തെ തുടർന്ന് തയാറാക്കിയ ശത്രുസ്വത്ത് നിയമം 1968ലാണ് പാർലമെൻറ് പാസാക്കിയത്. ഇതനുസരിച്ച് ഇന്ത്യ വിട്ടുപോയവരുടെ സ്വത്തുവകകൾ കേന്ദ്ര സർക്കാറിെൻറ സൂക്ഷിപ്പ് ചുമതലയിലായി. എന്നാൽ, ഈ സ്വത്തിെൻറ ഉടമകളുടെ അനന്തരാവകാശികളിൽ ചിലർ അവകാശവാദമുന്നയിച്ച് കോടതിയെ സമീപിച്ചു. ഇത്തരമൊരു കേസിൽ 2005ൽ ഹരജിക്കാർക്ക് അനന്തരാവകാശം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതേതുടർന്നാണ് മുൻ യു.പി.എ സർക്കാർ ശത്രു സ്വത്തിനുമേൽ സർക്കാറിെൻറ അവകാശം അരക്കിട്ടുറപ്പിക്കാൻ ശത്രുസ്വത്ത് ഭേദഗതിബിൽ കൊണ്ടുവന്നത്.
യു.പി.എ കാലത്ത് പാസാക്കാനാകാതെ പോയ ബിൽ മോദി സർക്കാർ കർശനമായ വ്യവസ്ഥകളോടെ ഓർഡിനൻസ് വഴി ഒരു വർഷം മുമ്പ് നടപ്പാക്കി.
വെള്ളിയാഴ്ച രാജ്യസഭയിൽ ബിൽ പാസാക്കുമ്പോൾ 39 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭേദഗതി ബിൽ പാസാക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും സർക്കാർ തിരക്കിട്ട് പാസാക്കുകയായിരുന്നു. ഭേദഗതി നിയമപ്രകാരം നിയമത്തിെൻറ പരിധിയിൽ വരുന്ന സ്വത്തുക്കളിൽ അനന്തരാവകാശ ികൾക്ക് ഒരു അവകാശവും ഉണ്ടാകില്ല. പിന്തുടർച്ചാവകാശ നിയമം ശത്രുസ്വത്ത് നിയമ പരിധിയിലെ സ്വത്തുക്കൾക്ക് ബാധകമല്ല. മാത്രമല്ല, നിയമം നിലവിൽ വന്ന 1968ന് മുമ്പും ശേഷവും നടന്ന കൈമാറ്റത്തിന് പോലും നിയമപ്രാബല്യമുണ്ടാകില്ല. പ്രസ്തുത സ്വത്തുക്കളുടെ അവകാശ
ം സർക്കാറിനാണ്. നിയമത്തിെൻറ പരിധിയിൽ വരുന്ന അഞ്ചു ജില്ലകളിലായി 59 സ്വത്തുക്കളാണ് കേരളത്തിലുള്ളത്.
നിയമത്തിൽ ഉൾപ്പെടുന്ന സ്വത്തുക്കളിൽ അവകാശം ഇല്ലാതാക്കുന്ന നിയമഭേദഗതിെക്കതിരെ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്ന് എതിർപ്പ് അറിയിച്ചിരുന്നു. ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കവെ, എൻ.കെ. േപ്രമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടിയത്. നിയമ ഭേദഗതി ആരുടെയും അവകാശത്തെ ഹനിക്കുന്നതല്ലെന്നായിരുന്നു ബിൽ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.