നോട്ട് അസാധുവാക്കൽ: 17,000 കോടി നിക്ഷേപിച്ച 35,000 കമ്പനികള്‍ നിരീക്ഷണത്തിൽ
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം 35,000 കമ്പനികള്‍ 17,000 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചതായി കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപിച്ച ശേഷം അക്കൗണ്ടിൽ നിന്ന് കമ്പനികൾ പണം പിൻവലിക്കുകയും സ്ഥാപനത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കമ്പനികളെകുറിച്ച് വിശദ അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
35,000 കമ്പനികൾ 58,000 അക്കൗണ്ടുകളിലാണ് 17,000 കോടി രൂപ നിക്ഷേപിച്ചത്. 56 ബാങ്കുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. ദീര്‍ഘകാലം പ്രവര്‍ത്തിക്കാതിരുന്ന 2.24 ലക്ഷം കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് അധികൃതമായി കണ്ടെത്തിയിരുന്നു.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുമ്പ് പണമില്ലാതിരുന്ന ഒരു കമ്പനിയുടെ അക്കൗണ്ടില്‍ 2,484 കോടി രൂപ നിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.