കാർത്തി ചിദംബരത്തിെനതിരെ എഫ്.െഎ.ആർ; അനധികൃത ഇടപെടലിന് തെളിവുകൾ
text_fieldsന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിനെതിരെ സി.ബി.െഎ തിങ്കളാഴ്ചയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ഇന്ദ്രാണി മുഖർജി, പ്രീതം പീറ്റർ മുഖർജി എന്നിവർ ഡയറക്ടർമാരായ െഎ.എൻ.എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡിൽ അനധികൃത ഇടപെടലും സ്വാധീനവും ചെലുത്തിയെന്നാണ് കീർത്തിക്കെതിരായ കേസിനാധാരം. ഉന്നത സമർദത്തെ തുടർന്ന് 305 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് അനുമതി നൽകാൻ ബോർഡ് നിർബന്ധിതരായി.
സി.ബി.െഎയുടെ പ്രത്യേക സംഘം ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച കാലത്ത് പരിശോധന നടത്തി. ചട്ടവിരുദ്ധമായി വിദേശ നിക്ഷേപം നേടിയെടുത്തതിെൻറ രേഖകൾ കണ്ടെത്താനാണ് പരിശോധന നടത്തിയത്.
മുഖർജിമാർക്കെതിരായ കേസ്
2007 ആദ്യം, ഇന്ദ്രാണിയും പീറ്റർ മുഖർജിയും സ്ഥാപിച്ച െഎ.എൻ.എക്സ് മീഡിയ കമ്പനി എഫ്.ഡി.െഎ വഴി മൂന്ന് എൻ.ആർ.െഎകളിൽനിന്ന് ഒാഹരികൾ വാങ്ങാൻ അനുമതിക്കായി ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡിനെ സമീപിച്ചു. ഏതാനും ടെലിവിഷൻ ചാനലുകൾ തുടങ്ങാനെന്ന പേരിലായിരുന്നു ഇത്.
2007 ജൂലൈയിൽ ബോർഡ് െഎ.എൻ.എക്സിെൻറ അപേക്ഷക്ക് അനുമതി നൽകി. 4. 6 കോടി രൂപ സ്വീകരിക്കാൻ അനുമതി നൽകിയ ബോർഡ് കമ്പനി നിർദേശിച്ച ഡൗൺസ്ട്രീം നിേക്ഷപത്തിന് അനുമതി നൽകിയില്ല. എന്നാൽ െഎ.എൻ.എക്സ് മീഡിയ ഇൗ അനുമതിയിലെ വ്യവസ്ഥകൾ ലംഘിച്ചാണ് മുന്നോട്ടു പോയത്. വിദേശ നിക്ഷേപകർക്ക് 305 കോടിയോളം രൂപയുടെ ഒാഹരികൾ നൽകി.
800 രൂപ തോതിലായിരുന്നു ഒാഹരി വിൽപന. 4.62കോടി രൂപക്ക് അനുമതി നേടിയെടുക്കുകയും 300 കോടിയിലേറെ സമാഹരിക്കുകയും ചെയ്തതായി സി.ബി.െഎ കണ്ടെത്തി. 2008ൽ ചട്ടലംഘനം ശ്രദ്ധയിൽപെട്ട ഉടനെ വിവരം ആദായ നികുതി വകുപ്പിന് കൈമാറി. െഎ.എൻ.എക്സിനും നോട്ടീസ് സൽകി.
കാർത്തി ചിദംബരത്തിെൻറ പങ്ക്
ചട്ടം ലംഘിച്ചതായി നോട്ടീസ് ലഭിച്ചതോടെ െഎ.എൻ.എക്സ് മീഡിയ ഉടമകൾ കാർത്തി ചിദംബരത്തെ സമീപിച്ചു. നടപടികളിൽനിന്ന് തലയൂരുകയായിരുന്നു ലക്ഷ്യം. ഇവർ കാർത്തിയുമായി ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയതായി സി.ബി.െഎ പറയുന്നു. മന്ത്രി പി. ചിദംബരത്തിെൻറ അധികാരവും സ്വാധീനവും മകൻ വഴി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. ബോർഡിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമം നടന്നു. അന്ന് ചെസ് മാനേജ്മെൻറ് സർവിസസ് എന്ന കമ്പനിയുടെ ഡയറക്ടറായിരുന്നു കാർത്തി. കേസ് ഒതുക്കാനുള്ള ഉപദേശങ്ങൾ നൽകുകയും വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി വീണ്ടും അപേക്ഷ നൽകാൻ നിർദേശിക്കുകയും ചെയ്തു.
ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു. െഎ.എൻ.എക്സ് അതിലൂടെ അനുമതി നേടിെയടുക്കുകയും െചയ്തു. അഡ്വാേൻറജ് സ്ട്രാറ്റജിക് കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് കാർത്തി െഎ.എൻ.എക്സിൽനിന്ന് പണം കൈപറ്റിയതെന്നും സി.ബി.െഎ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.