ഇന്ത്യ-ചൈന അതിർത്തി തർക്കം: ട്രംപിൻെറ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയും ചൈനയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യ-ചൈന പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ വാഗ്ദാനത്തോടാണ് വിദേശകാര്യമന്ത്രാലയത്തിൻെറ പ്രതികരണം.
ബെയ്ജിങ്ങുമായി ഇപ്പോഴും നയതന്ത്രബന്ധം ഇന്ത്യ നിലനിർത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തിയിൽ വളരെ ഉത്തരവാദിത്തത്തോടെയാണ് ഇന്ത്യൻ സൈന്യം പെരുമാറുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കരാറുകളെല്ലാം ഇന്ത്യൻ സേന പാലിക്കാറുണ്ട്. കരുതലോടെയാണ് രാജ്യനേതൃത്വം ഇപ്പോൾ വിഷയത്തിൽ ഇടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ഇന്ത്യ-ചൈന തർക്കത്തിന് മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.