13 ഇൻഡിഗോ വിമാനങ്ങളിൽ എഞ്ചിൻ തകരാർ; 84 സർവീസുകൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ 13 വിമാനങ്ങൾ എഞ്ചിൻ തകരാർ മൂലം റദ്ദാക്കി. 84 വിമാനസർവീസുകൾ ഇതുമൂലം തടസ്സപ്പെടും. എയർബസ് നിയോ എയർക്രാഫ്റ്റിലെ എഞ്ചിനുകൾക്കാണു തകരാർ കണ്ടെത്തിയത്.
യുണൈറ്റഡ് ടെക്നോളജീസിെൻറ പ്രാറ്റ് ആൻഡ് വൈറ്റ്നിയാണ് എഞ്ചിനുകൾ നിർമിക്കുന്നത്. എഞ്ചിനുകളിൽ രൂപപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ പ്രാറ്റ് ആൻഡ് വൈറ്റ്നി ഇൻഡിഗോക്ക് ഈമാസാദ്യം നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ കിട്ടിയ പണമെത്രയെന്ന് വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല.
കൂടുതൽ എഞ്ചിനുകൾ തകരാറിലായിട്ടുെണ്ടന്നും എല്ലാത്തിനും പകരം എഞ്ചിനുകൾ ലഭ്യമല്ലെന്നും ഇൻഡിഗോ പ്രസിഡൻറ് ആദിത്യ ഘോഷ് പറഞ്ഞു. വിമാന സർവീസുകൾ നിർത്തിവക്കേണ്ടി വരുന്നതിൽ തങ്ങൾ അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.