എൻജിനീയർ റാശിദ് എം.പി വീണ്ടും തിഹാർ ജയിലിൽ
text_fieldsശ്രീനഗർ: ബാരാമുല്ല എം.പിയും അവാമി ഇത്തിഹാദ് പാർട്ടി അധ്യക്ഷനുമായ എൻജിനീയർ റാശിദ് വീണ്ടും ജയിലിൽ. സ്ഥിരം ജാമ്യം അനുവദിക്കുന്ന ഉത്തരവ് ഡൽഹി പട്യാല ഹൗസ് കോടതി നവംബർ 19 വരെ നീട്ടിയതോടെയാണ് ഇടക്കാല ജാമ്യം അവസാനിച്ച തിങ്കളാഴ്ച അദ്ദേഹം തിഹാർ ജയിലിലെത്തി കീഴടങ്ങിയത്. പാർലമെന്റംഗമായതിനാൽ ജാമ്യം പരിഗണിക്കേണ്ടത് സാമാജികരുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണോ എന്ന വിഷയത്തിൽ തീരുമാനമാകേണ്ടതിനാലാണ് നീട്ടുന്നതെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി ചന്ദർ ജീത് സിങ് പറഞ്ഞു.
ജമ്മു -കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സെപ്റ്റംബർ 10ന് ഇടക്കാല ജാമ്യത്തിലിറങ്ങിയതായിരുന്നു. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ ഒന്നുവരെ മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുകയും ചെയ്തു. ഒക്ടോബർ 14ന് ഇടക്കാല ജാമ്യം അവസാനിച്ചെങ്കിലും പിതാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒക്ടോബർ 28വരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.