Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2024 9:46 PM IST Updated On
date_range 15 Oct 2024 9:46 PM ISTഎൻജിനിയർ റാഷിദിന്റെ ഇടക്കാല ജാമ്യം 28 വരെ നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു- കശ്മീർ ബാരാമുല്ല എം.പി എൻജിനിയർ റാഷിദിന്റെ ഇടക്കാല ജാമ്യം ഡൽഹി അഡീഷനൽ സെഷൻസ് കോടതി ഒക്ടോബർ 28 വരെ നീട്ടി. പിതാവിന്റെ രോഗാവസ്ഥ പരിഗണിച്ച് ജാമ്യം നീട്ടി നൽകണമെന്ന അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
അപേക്ഷയെ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) എതിർത്തില്ല. സ്ഥിരം ജാമ്യാപേക്ഷ 28ന് ശേഷം പരിഗണിക്കും.
ഭീകരവാദ ഫണ്ടിങ് കേസിൽ യു.എ.പി.എ പ്രകാരം അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയവെയാണ് എൻജിനിയർ റാഷിദ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story