ഹെലികോപ്റ്റിെൻറ ബ്ലേഡ് തട്ടി എഞ്ചിനീയർ മരിച്ചു
text_fieldsന്യൂഡൽഹി: ഹെലികോപ്റ്ററിെൻറ ബ്ലേഡുകൾക്കിടയിൽ കുടുങ്ങി എഞ്ചിനീയർ മരിച്ചു. ഉത്തരാഖണ്ഡിലെ ബദരീനാഥിൽ ശനിയാഴ്ച രാവിലെ 7.45 നാണ് സംഭവം. ഹരിദ്വാരിൽ നിന്ന് യാത്ര തുടങ്ങിയ കോപ്റ്ററിന് അന്തരീക്ഷ മർദ്ദം കുറവായതിനാൽ പറക്കാനായില്ല. ബാലൻസ് നഷ്ടപ്പെട്ട ഹെലികോപ്റ്റർ താഴേക്കു തന്നെ വീഴുകയായിരുന്നു. അതിനിടെ ഭയന്നുപോയ എഞ്ചിനീയർ വിക്രം ലാംബ ഹെലികോപ്റ്ററിൽ നിനന് താഴേക്ക് ചാടി. അതിനിടെ റോട്ടറിെൻറ ബ്ലേഡുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
വിക്രം ലാംബ അസം സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. ബദരീനാഥിലേക്കുള്ള തീർത്ഥാടകരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. എട്ടു സീറ്റുകളുള്ള ഹെലികോപ്റ്ററിലെ പൈലറ്റും മറ്റു യാത്രികരും സുരക്ഷിതരാണ്. തീർത്ഥാടകർ റോഡുമാർഗം യാത്ര തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.