Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Engineer to Karnataka CM Lingayat leader Basavaraj Bommai
cancel
Homechevron_rightNewschevron_rightIndiachevron_rightഎൻജിനീയറിൽനിന്ന്​...

എൻജിനീയറിൽനിന്ന്​ മുഖ്യമന്ത്രി പദത്തിലേക്ക്​; കർണാടക മുഖ്യമന്ത്രിയുടെ രാഷ്​ട്രീയ ജീവിതം

text_fields
bookmark_border

ബംഗളൂരു: ബി.എസ്​. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രി സ്​ഥാനം ഒഴിഞ്ഞതിന്​ തൊട്ടുപിന്നാലെ അഭി​പ്രായ വ്യത്യാസങ്ങളേ​തുമി​ല്ലാതെയായിരുന്നു ബസവരാജ്​ ബൊമ്മയുടെ സ്​ഥാനാരോഹണം. കർണാടകയിൽ ലിംഗായത്ത്​ രാഷ്​ട്രീയത്തിൽ ചുറ്റിപ്പറ്റി ബി.ജെ.പി കരു ഉറപ്പിക്കുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണം കൂടിയാണ്​ പുതിയ മു​ഖ്യമന്ത്രി സ്​ഥാനം.

ലിംഗായത്ത്​ സമുദായത്തെ രാഷ്​ട്രീയമായും സാമ്പത്തികമായും സ്വാധീനിക്കാൻ കഴിയുന്ന നേതാവാകണം മുഖ്യമന്ത്രിയ​ാകേണ്ടതെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റുകയും ചെയ്​തില്ല. കാരണം യെദിയൂരപ്പയെ പടിയിറക്കിയ നടപടിയിൽ എതിർപ്പറിയിച്ച ലിംഗായത്ത്​ മഠാധിപതികൾ ബൊമ്മൈയുടെ മുഖ്യമന്ത്രി സ്​ഥാനത്തോടെ അടങ്ങുകയായിരുന്നു. ലിംഗായത്ത്​ നേതാവ്​ തന്നെ മുഖ്യമന്ത്രിയാകണമെന്ന്​ ലിംഗായത്ത്​ സമുദായം വാശിപിടിച്ചിരുന്നു.

സംസ്​ഥാന ജനസംഖ്യയിൽ 16 ശതമാനമാണ്​ ലിംഗായത്ത്​ സമുദായം. അതിനാൽ തന്നെ കർണാടക നിയമസഭയിലെ മുഖ്യ സാന്നിധ്യവും ലിംഗായത്തി​േന്‍റതാണ്​. ലിംഗായത്ത്​ നേതാവ്​ എന്നതോടൊപ്പം യെദിയൂരപ്പയോട്​ ഏറ്റവും അടുത്ത വ്യക്തിത്വമെന്ന പരിഗണനയും ബൊമ്മൈക്ക്​ തുണയാകുകയായിരുന്നു. യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തരം, നിയമം, പാർലമെന്‍ററി കാര്യം എന്നിവ കൈകാര്യം ചെയ്​തത്​ 61കാരനായ ബൊമ്മൈയായിരുന്നു.

പ്രഫഷനിൽ മെക്കാനിക്കൽ എൻജിനീയറാണ്​ ബൊമ്മൈ. ​പുണെയിലെ ടെൽകോ കമ്പനിയിലാണ്​ കരിയറിന്‍റെ തുടക്കം. ശേഷം ടാറ്റാ മോ​ട്ടോർസിലെ എൻജിനീയറായി. പിന്നീട്​ ജനതാ ദൾ യുനൈറ്റഡിലൂടെ (ജെ.ഡി.യു) രാഷ്​ട്രീയത്തിലേക്കിറങ്ങി. 1995ൽ ജെ.ഡി.യുവിന്‍റെ ജനറൽ സെക്രട്ടറി പദത്തിലെത്തി. 1996ൽ മുഖ്യമന്ത്രി ജെ.എച്ച്​. പ​േട്ടലിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതലയേറ്റു. 1998ൽ കർണാടക നിയമസഭയിൽ അംഗമായി. 2004ൽ ധാർവാഡിൽനിന്നും മണ്ഡലത്തിൽനിന്ന്​ നിയമസഭയിലെത്തി. ജെ.ഡി.യുവിൽനിന്ന്​ 2008ലാണ്​ ബൊമ്മൈയുടെ ബി.ജെ.പി പ്ര​േവശനം.

പിന്നീട്​ ഷിഗ്ഗോണിൽനിന്ന്​ മൂന്നുതവണയാണ്​ അദ്ദേഹം നിയമസഭയിലെത്തിയത്​. 2008, 2013, 2018 എന്നീ വർഷങ്ങളിലായിരുന്നു ഇത്​. മുൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പും ബൊമ്മൈ കൈകാര്യം ചെയ്​തു.

ഇപ്പോൾ, പിതാവിന്‍റെ പാതയിൽ മുഖ്യമന്ത്രി സ്​ഥാന​ത്തെത്തിയിരിക്കുകയാണ്​ ബൊമ്മൈ. കർണാടക മുഖ്യമന്ത്രി എസ്​.ആർ. ബൊമ്മൈയുടെ മകനാണ്​ ബസവരാജ ബൊമ്മൈ. പിതാവിൽനിന്നായിരുന്നു രാഷ്​ട്രീയത്തിന്‍റെ ആദ്യ പാഠങ്ങൾ അദ്ദേഹം കരസ്​ഥമാക്കിയത്​. ബി.ജെ.പി പ്രത്യയശാസ്​ത്രത്തിന്‍റെ അടിവേരുകളില്ലാത്ത ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകും ബൊ​െമ്മെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka CMEngineerBasavaraj BommaiLingayat leader
News Summary - Engineer to Karnataka CM Lingayat leader Basavaraj Bommai
Next Story