Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കാമുകന്മാരുടെ’...

‘കാമുകന്മാരുടെ’ മർദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
‘കാമുകന്മാരുടെ’ മർദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
cancel

ബംഗളൂരു: കാമുക​​െൻറയും മുന്‍കാമുക​​െൻറയും മർദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്കയാണ് (22) മരിച്ചത്. 

ഈ മാസം ഏഴിനായിരുന്നു മോനിക്കക്ക് മർദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവരെ പൊലീസ് അറസ്​റ്റു ചെയ്തു. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.

നാലു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു ബബിത്തുമായുള്ള ബന്ധം മോനിക്ക പിരിഞ്ഞത്. പിന്നീട് മൂന്നു മാസങ്ങള്‍ക്കു മുമ്പ് രാഹുലുമായി അടുത്തു. 

കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലി​െൻറ വീട്ടില്‍ പോയി. മോനിക്ക രാഹുലി​െൻറ വീട്ടിലുണ്ടെന്നറിഞ്ഞ മുന്‍ കാമുകന്‍ ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മോനിക്ക ബബിത്തി​െൻറ കൂടെ വീട്ടില്‍ പോയി. 

ഇവിടെവെച്ച് ബബിത് ഹെല്‍മറ്റ് ഉപയോഗിച്ച് മോനിക്കയുടെ തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബബിത്തി​െൻറ മർദനം മരണത്തിന് പ്രധാന കാരണമായതിനാല്‍ ഇയാളെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsbeatenindia newsbeaten by lover
News Summary - engineering student died after beaten by lover and ex lover
Next Story