ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നത് തെലുങ്കിനെക്കാൾ ഗുണകരമാകുമെന്ന് ആന്ധ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
text_fieldsന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രധാന മാധ്യമമായി വിദ്യാഭ്യാസം നല്‍കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് സഹായകമാകുമെന്ന് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കരിയര്‍ വളര്‍ച്ചക്കും മികച്ച അവസരങ്ങള്‍ക്കും ഇത് അവര്‍ക്ക് സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
സര്‍ക്കാര്‍ നടത്തുന്ന തെലുങ്ക് മീഡിയം സ്‌കൂളുകള്‍ക്കായി ഇത്തരം പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെച്ച ആന്ധ്ര ഹൈകോടതി ഉത്തരവ് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാധ്യതകളെ പരിമിതപ്പെടുത്തും.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തെലുങ്കില്‍നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കിയിരുന്നു.
ഒരു വിദ്യാര്‍ഥിയുടെ ആരംഭ വര്‍ഷങ്ങളില്‍ പ്രബോധന മാധ്യമമായി ഇംഗ്ലീഷ് അനിവാര്യമാണെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ പറഞ്ഞു.
വിഷയത്തില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.