'ഇംഗ്ലീഷ് സംസാരിക്കുന്ന കർഷകൻ'; കർഷകർക്ക് പിന്തുണ അറിയിച്ച നടനെതിരെ പരിഹാസവുമായി സംഘപരിവാർ അനുകൂലികൾ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ 'ഡൽഹി ചലോ മാർച്ചി'ലൂടെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി എത്തിയ പഞ്ചാബി താരം ദീപ് സിദ്ധുവിെൻറ വിഡിയോ വൈറലാകുന്നു. മാർച്ചിൽ പങ്കെടുത്ത് സമരത്തിെൻറ പ്രാധാന്യം പൊലീസിനെ ധരിപ്പിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്ന സിദ്ധുവിെൻറ വിഡിയോയാണ് ട്വിറ്ററിൽ ട്രൻഡിങ്ങാകുന്നത്. കർഷകരെ ദോഷകരമായി ബാധിക്കുന്ന കാർഷിക നിയമങ്ങളെക്കുറിച്ച് പൊലീസുകാരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് വിഡിയോ.
അതേസമയം ഇംഗ്ലീഷ് സംസാരിക്കുന്ന സിദ്ധുവിെൻറ വിഡിയോക്കെതിരെ പരിഹാസവുമായി സംഘപരിവാർ അനുകൂലികൾ രംഗത്തെത്തി. സിദ്ധുവിെൻറ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ആദ്യം പരിഹാസ കമൻറുമായി എത്തിയത് സംവിധായകൻ വിവേക് അഗ്നിഹോത്രിയായിരുന്നു. 'ഹഹഹ... ഭൂമിയില്ലാത്ത കർഷകൻ എല്ലാവരെയും ഉണർത്തുന്നതിനായി കരയുന്നു' -എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. ഇംഗ്ലീഷ് സംസാരിക്കുന്ന കർഷകർ എന്ന നിലയിലായിരുന്നു മറ്റൊരു പരിഹാസ ട്വീറ്റ്. ബുദ്ധിമാനാണെന്ന് നടിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ മണ്ടത്തരമാണെന്നും യഥാർഥത്തിൽ അദ്ദേഹം ഇടതുപക്ഷത്തിെൻറ യഥാർഥ പ്രതിനിധിയാണെന്നും വിവേക് ട്വീറ്റ് ചെയ്തു.
വിവേക് അഗ്നിഹോത്രിക്ക് പിന്നാലെ ബോളിവുഡ് നടി കങ്കണ റണാവത്തും ദീപ് സിദ്ധുവിന് വിമർശിച്ച് രംഗത്തെത്തി. രാജ്യ വിരുദ്ധ ശക്തികളെ സർക്കാർ വളരാൻ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും മറ്റൊരു ഷഹീൻബാഗ് ഉണ്ടാകരുതെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.
സിദ്ധുവിനെതിരെ പരിഹാസവുമായി പ്രമുഖർ അണിനിരക്കുേമ്പാഴും സിദ്ധുവിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തി. രാജ്യത്ത് ഒരുപാട് കർഷകർ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നും ഒരു കർഷകൻ ഇംഗ്ലീഷ് സംസാരിക്കുന്നതെങ്ങനെയാണെന്ന ചിന്ത മാറ്റണമെന്നും നിരവധി പേർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.