പടിയിറങ്ങുന്നത് സംതൃപ്തിയോടെ –ചീഫ് ജസ്റ്റിസ് യു.യു. ലളിത്
text_fieldsന്യൂഡൽഹി: പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെ ആണെന്ന് തിങ്കളാഴ്ച സുപ്രീംകോടതിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാർക്കും ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകാൻ തുല്യ അവസരം ലഭിക്കണമെന്നും അതിനാലാണ് പരമാവധി ഭരണഘടന ബെഞ്ച് രൂപവത്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ ഒന്നാം നമ്പർ കോടതിയിലാണ് തന്റെ തുടക്കം. ഇപ്പോൾ ഒന്നാം നമ്പർ കോടതിയിൽ തന്നെയാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിടപറയുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് ബാറ്റൺ കൈമാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ആഗസ്റ്റ് 27നാണ് യു.യു ലളിത് ചുമതലയേറ്റത്. 74 ദിവസമാണ് പദവിയിലിരിക്കാൻ അവസരം ലഭിച്ചത്. സാമ്പത്തിക സംവരണ കേസിൽ വിധി പുറപ്പെടുവിച്ചതിന് ശേഷമാണ് പടിയിറക്കം.
വിരമിക്കുന്നത് ചൊവ്വാഴ്ച ആണെങ്കിലും ഗുരുനാനാക് ജയന്തി പ്രമാണിച്ച് സുപ്രീംകോടതി അവധിയായതിനാല്‍ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമായ തിങ്കളാഴ്ച യാത്രയയപ്പ് നൽകുകയായിരുന്നു. ചീഫ് ജസ്റ്റിസ് ലളിത് സഹകരണവും അനുകമ്പയും ഉള്ളയാളാണെന്നും ഉപദേശം നൽകുമായിരുന്നുവെന്നും ചടങ്ങിൽ സംസാരിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീംകോടതിയിൽ അദ്ദേഹം തുടക്കമിട്ട പരിഷ്കരണങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.