ഡൽഹിയിൽ ആവശ്യത്തിന് പൊലീസുണ്ട്; ആരും ഭയപ്പെടേണ്ടതില്ല -ഡോവൽ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ആവശ്യത്തിന് പൊലീസും മറ്റ് സുരക്ഷാസേനയുമുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡ ോവൽ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോവലിെൻറ പരാമർശം. നേരത്തെ അജിത് ഡോവൽ ഡൽഹിയിലെ സംഘർഷബാധിത പ് രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
ഡൽഹി പൊലീസിെൻറ കാര്യക്ഷമതയിലും ഇടപെടലിലും ജനങ്ങൾക്ക് സംശയമുണ്ട്. ഇൗ പ്രശ്നം പരിഗണിക്കേണ്ടതുണ്ട്. യൂണിഫോമിലുള്ളവെര ജനങ്ങൾ വിശ്വസിക്കണം. വലിയൊരു വിഭാഗം ജനങ്ങളെ ഭയം പിടികൂടിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഭയം ഇല്ലാതാക്കുകയെന്നത് ഞങ്ങളുടെ കർത്തവ്യമാണ്. അക്രമത്തിന് മുതിരുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ആരെയും തോക്കുമായി തെരുവിൽ നടക്കാൻ സമ്മതിക്കില്ലെന്നും ഡോവൽ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിലെ സംഘർഷബാധിത മേഖലകളിൽ സൈന്യത്തെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡൽഹിയിൽ സി.എ.എയെ അനുകൂലിക്കുന്നവർ നടത്തിയ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.