രാഷ്ട്രീയ പാർട്ടികൾക്ക് ഇളവില്ല
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് നോട്ട് പിൻവലിക്കലിന് ശേഷം പ്രത്യേക ഇളവുകൾ നൽകില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നിലവിലെ ആദായ നികുതി നിയമ പ്രകാരമുള്ള ഇളവുകൾ മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് നൽകു എന്നും അദ്ദേഹം പറഞ്ഞു.
1961ലെ ആദായ നികുതി നിയമം 13A വകുപ്പ് പ്രകാരമുള്ള ഇളവുകൾ മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കു. നിയമത്തിൽ പുതുതായി ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ജെയ്റ്റ്ലി അറിയിച്ചു. നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആദായ നികുതി ഇളവ് നൽകാനുള്ള ശ്രമം നടക്കുന്നവെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി ജെയ്റ്റ്ലി രംഗത്തെത്തിയത്.
ആദായ നികുതി നിയമത്തിലെ 13ാം വകുപ്പ് പ്രകാരം രാഷ്ട്രീയ പാർട്ടികൾ വരവ് ചിലവ് കണക്ക് സമർപ്പിക്കണം. വ്യക്തികളെ പോലെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ കൈയിലുള്ള പഴയ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ ഡിസംബർ 30 നിക്ഷേപിക്കാം. എന്നാൽ അത്തരത്തിൽ നിക്ഷേപിക്കുന്ന നോട്ടുകളുടെ സ്രോതസ്സ് കാണിക്കേണ്ടി വരുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
ആർക്കും ഇളവുകൾ നൽകില്ല. നോട്ട് പിൻവലിക്കൽ തീരുമാനം പുറത്ത് വന്നയുടൻ ബി.ജെ.പി എം.പി മാരോടും എം.എൽ.എമാരോടും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. മറ്റ് പാർട്ടികളും ഇത് മാതൃകയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ആദായ നികുതി വകുപ്പ് രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾ പരിശോധിക്കില്ലെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനെറ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആദായ നികുതി വകുപ്പും രംഗത്ത് വന്നത്. 20,000 രൂപക്ക് മുകളിലുള്ള സംഭാവനകൾക്ക് രാഷ്ട്രീയ പാർട്ടികൾ രേഖകൾ ഹാജരാക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.