സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി: ഹസിൻ ജഹാന് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
text_fieldsകൊൽക്കത്ത: സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ട് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാന് സുരക്ഷ ഉറപ്പാക്കണമെന്ന് കൊൽക്കത്ത ഹൈകോടതി നിർദേശം നൽകി. സിറ്റി പൊലീസ് ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ബാങ്സു ബസാക് ഉത്തരവിട്ടു.
സാമൂഹിക മാധ്യമങ്ങളിൽ താൻ പങ്കുവെച്ച കാര്യങ്ങളിൽ വിരോധമുള്ള ചിലർ ഭീഷണിപ്പെടുത്തിയെന്ന് ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് തൻെറ പരാതിയിൽ നടപടിയെടുക്കാതെ നിഷ്‌ക്രിയമായി തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ഹസിൻ ഹൈകോടിയിൽ ഹരജി നൽകുകയായിരുന്നു.
ഹസിൻ ജഹാെൻറ പരാതി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സംസ്ഥാനത്തെ മുതിർന്ന അഭിഭാഷകൻ അമിതേഷ് ബാനർജി കോടതിയെ അറിയിച്ചു.
ഹരജിയിൽ വാദം കേട്ട ജസ്റ്റിസ് ദേബാങ്സു ബസാക് ഹസിൻ ജഹാെൻറ പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിന് നിർദേശം നൽകി. നാലാഴ്ചക്ക് ശേഷം ഹരജയിൽ വീണ്ടും വാദം കേൾക്കുമെന്നും അതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.