മോഹൻ ഭഗവതിന്‍റെ സന്ദർശനം; കലാപം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിന് മമതയുടെ നിർദേശം
text_fieldsകൊൽക്കത്ത: ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവതിന്‍റെ ബംഗാൾ സന്ദർശനവേളയിൽ സംസ്ഥാനത്ത് കലാപം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകി മുഖ്യമന്ത്രി മമത ബാനർജി. സന്ദർശനത്തിനു മുന്നോടിയായി സുരക്ഷാ ക്രമീകരണം വിലയിരുത്തവെയാണ് മമതയുടെ നിർദേശം.
പൊലീസിനോട് ജാഗ്രത പുലർത്താനും അവർ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
'ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത് മെയ് 17 മുതൽ 20 വരെ പടിഞ്ഞാറൻ മിഥ്നാപൂരിലെ കെഷിയാരി ഗ്രാമത്തിലുണ്ടാവും. എന്താണ് അദ്ദേഹത്തിന്‍റെ അജണ്ട? ശ്രദ്ധ വേണം, അവർ കലാപം ഉണ്ടാക്കാതിരിക്കാനായി വേണ്ട സുരക്ഷ ഉറപ്പുവരുത്തണം' -മമത പറഞ്ഞു.
പറ്റുമെങ്കിൽ കുറച്ച് മധുരപലഹാരങ്ങളും പഴങ്ങളും അയയ്ക്കുക. നമ്മൾ അതിഥികളെ എങ്ങിനെയാണ് സ്വീകരിക്കുന്നതെന്ന് അവർ മനസ്സിലാക്കട്ടെ. എന്നാൽ അതിരുകടക്കേണ്ട, അവർ അതും മുതലെടുക്കും -മമത മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.