മംഗളൂരു കാമ്പസുകൾ കേന്ദ്രീകരിച്ച് പിടികൂടിയത് 130 കിലോ കഞ്ചാവും 550 ഗ്രാം രാസലഹരിയും -പൊലീസ് കമ്മീഷണർ
text_fieldsമംഗളൂരു: മയക്കുമരുന്ന് മാഫിയക്ക് എതിരെ പൊലീസ് നടപടി ശക്തമാക്കുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജയിൻ. കാമ്പസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഈ വർഷം 130 കിലോഗ്രാം കഞ്ചാവും 550 ഗ്രാം സിന്തറ്റിക് മയക്കുമരുന്നുകളും പിടിച്ചെടുത്തു. 38 വിതരണക്കാരേയും ഉപയോഗിച്ച 130 പേരേയും അറസ്റ്റ് ചെയ്തതായി കമ്മീഷണർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കാമ്പസുകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിപണനവും ഉപയോഗവും നടക്കുന്നതായാണ് പൊലീസ് കണ്ടെത്തിയത്. കുരുന്നുകളെ ലഹരിക്കടിമയാക്കാനുള്ള റാക്കറ്റ് സജീവമാണ്. സ്കൂൾ പരിസരങ്ങളിലെ കടകൾ റെയ്ഡ് ചെയ്ത് പുകയില ഉല്പന്നങ്ങൾ വിൽക്കുന്ന 150 ഉടമകൾക്ക് എതിരെ കേസെടുത്ത് പിഴയിട്ടു. പുകയില ഉത്പന്നങ്ങളാണ് കോളജ് കാമ്പസുകളിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആദ്യ പടി.
മയക്കുമരുന്നിൽ 25 ശതമാനവും കാമ്പസുകൾ കേന്ദ്രീകരിച്ചാണ് വിപണനവും ഉപയോഗവും നടക്കുന്നത്. എജുക്കേഷൻ ഹബ്ബായ മംഗളൂരുവിലെ ഈ അവസ്ഥ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കൂടി പ്രശ്നമാണ് -പൊലീസ് കമ്മീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.