അമേരിക്കയുമായി ഇന്ത്യ പുതിയ സൈനിക കരാറിലേക്ക്
text_fieldsന്യൂഡൽഹി: ചൈനയുമായി അതിർത്തിസംഘർഷം തുടരുന്നതിനിടയിൽ അമേരിക്കയുമായി പ്രതിരോധ സഹകരണം പുതിയ തലത്തിലേക്ക് ഉയർത്താൻ കേന്ദ്രസർക്കാർ. സൈനിക ആവശ്യങ്ങൾക്കുള്ള അടിസ്ഥാന വിനിമയ സഹകരണ കരാർ (ബി.ഇ.സി.എ) അന്തിമ ഘട്ടത്തിലേക്ക്.
കരാറിെൻറ വിവിധ വശങ്ങൾ ചർച്ചചെയ്യാൻ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ സംയുക്ത യോഗം ഈ മാസം 26, 27 തീയതികളിൽ ഡൽഹിയിൽ നടക്കും. ഉപഗ്രഹചിത്രങ്ങൾ, ഭൂപടങ്ങൾ തുടങ്ങിയവയും സൈനികമായി കൈമാറാവുന്ന രഹസ്യവിവരങ്ങളും പരസ്പരം പങ്കുവെക്കുന്നതിനു പുറമെ സായുധ ഡ്രോൺ, മിസൈൽ തുടങ്ങിയ സ്വയംനിയന്ത്രിത സംവിധാനങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതിൽ സഹകരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ കരാർ.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ െസക്രട്ടറി മാർക് ഈസ്പർ എന്നിവരാണ് ചർച്ചകൾക്ക് ഡൽഹിയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.