ബി.ജെ.പിയുടെ പ്രകൃതി സ്നേഹം തമാശ; അവരുടെ വൃക്ഷതൈകൾ വളരുന്നത് സർക്കാർ രേഖകളിൽ -അഖിലേഷ് യാദവ്
text_fieldsലഖ്നോ: ബി.ജെ.പി സർക്കാറിന്റെ പരിസ്ഥിതി സ്നേഹം വലിയ തമാശയാണെന്ന് സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബി.ജെ.പി അധികാരത്തിലേറിയതിന് ശേഷം യു.പിയിൽ പ്രകൃതിചൂഷണം വർധിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി സർക്കാറിന്റെത് അവകാശവാദങ്ങൾ മാത്രമാണ്. അവർ നടുന്ന വൃക്ഷതൈകൾ സർക്കാറിന്റെ രേഖകളിൽ മാത്രമാണ് വളരുന്നതെന്നും യാദവ് പരിഹസിച്ചു.
ഉത്തർപ്രദേശിൽ ബി.ജെ.പി എല്ലാ വർഷവും വൃക്ഷതൈ നടുന്ന പ്രചാരണം നടത്താറുണ്ട്. എന്നാൽ ഇന്നുവരെ ആ പരിപാടി എവിടെയാണ് നടന്നതെന്നോ എത്ര തൈകൾ നട്ടെന്നോ ആർക്കുമറിയില്ല. ഈ വർഷം 30 കോടി തൈകൾ നടുമെന്നാണ് ബി.ജെ.പി സർക്കാറിന്റെ അവകാശവാദം. അങ്ങിനെയെങ്കിൽ എല്ലാവീടുകളിലും ഒരു കാട് വളർന്നുവരുന്നതായി നാം കാണേണ്ടിവരും. യഥാർഥത്തിൽ ബി.ജെ.പി നടുന്നത് വിദ്വേഷവും നുണകളുമാണ് -അഖിലേഷ് യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.