പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsഋഷികേശ്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ചിപ്കോ മൂവ്മെൻറ് നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസ്സായിരുന്നു. മെയ് 9 മുതൽ ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു.
പരിസ്ഥിതിയെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി കണക്കാക്കിയ സുന്ദർലാൽ ബഹുഗുണ ആഗോള തലത്തിൽ തന്നെ പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തിൻെറ വലിയ മാതൃകകളിലൊരാളായിരുന്നു. ഇന്ത്യയിലെ വനസംരക്ഷണം ലക്ഷ്യമിട്ടുള്ള 1973 ലെ അഹിംസാ പ്രക്ഷോഭമായ ചിപ്കോ പ്രസ്ഥാനത്തിന് (ചിപ്കോ ആന്ദോളൻ) അദ്ദേഹം നേതൃത്വം നൽകി. വനങ്ങൾ സംരക്ഷിക്കുന്നതിനായി സ്ത്രീകളെ കൂട്ടമായി അണിനിരത്തിയതിലൂടെ ഈ മൂവ്മെൻറ് ശ്രദ്ധിക്കപ്പെട്ടു. ഉത്തരാഖണ്ഡിൽ ആരംഭിച്ച ഈ മൂവ്മെൻറ് ലോകമെമ്പാടുമുള്ള നിരവധി പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്കാണ് പ്രചോദനമായത്.
1981ൽ പത്മശ്രീയും, 2009ൽ പത്മവിഭൂഷൺ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.
അനുശോചിച്ചു
സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രേഖപ്പെടുത്തി. അദ്ദേഹത്തിൻെറ നിര്യാണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.