ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യം; ഇ.ഒ.എസ് -3 വിക്ഷേപണം വ്യാഴാഴ്ച
text_fieldsബംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3െൻറ വിക്ഷേപണം വ്യാഴാഴ്ച നടക്കും. രാവിലെ 5.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽനിന്നായിരിക്കും ഇ.ഒ.എസ് -3നെയും വഹിച്ചുകൊണ്ട് ജി.എസ്.എൽ.വി എഫ്-10 റോക്കറ്റ് കുതിച്ചുയരുക. റോക്കറ്റ് രണ്ടാം വിക്ഷേപണ തറയിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായി. കാലാവസ്ഥ അനുകൂലമാണെങ്കിൽ നിശ്ചയിച്ചപ്രകാരം വിക്ഷേപണം നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
എല്ലാ ദിവസവും രാജ്യത്തിെൻറ സമഗ്രവും വ്യക്തവുമായ ഉപഗ്രഹചിത്രങ്ങൾ നാലും അഞ്ചും തവണ പകർത്താൻ ശേഷിയുള്ള അത്യാധുനിക ഉപഗ്രഹമാണ് വ്യാഴാഴ്ച വിക്ഷേപിക്കുന്നത്. പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാനും ഉപഗ്രഹം നിർണായകമാകും. ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനമേഖല എന്നിവയിലെ വ്യതിയാനങ്ങൾ തുടങ്ങിയവയും ഇ.ഒ.എസ്-3 പകർത്തും. കോവിഡ് പ്രതിസന്ധിക്കിടെ നീണ്ട ഇടവേളക്കുശേഷമാണ് ഐ.എസ്.ആർ.ഒ വിക്ഷേപണം നടത്തുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ നാലു മാസത്തിലധികമായി വിക്ഷേപണങ്ങൾ നടന്നിരുന്നില്ല.
പതിവിൽനിന്ന് വ്യത്യസ്തമായി ഉപഗ്രഹത്തെ വഹിക്കുന്ന റോക്കറ്റിെൻറ മുൻഭാഗം വെടിയുണ്ടയുടെ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇത് കൂടുതൽ വേഗതയിൽ ഉപഗ്രഹത്തെ നിശ്ചയിച്ച സ്ഥലത്ത് എത്തിക്കുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന 'ഗഗൻയാൻ' ദൗത്യത്തിന് ഉൾപ്പെടെ റോക്കറ്റിെൻറ ഈ ആകൃതി ഏറെ ഗുണം ചെയ്യും. നേരത്തെ ജി.ഐ.സാറ്റ്-ഒന്ന് അറിയപ്പെട്ടിരുന്നതാണ് ഇ.ഒ.എസ്-മൂന്ന് എന്ന് പേരുമാറ്റിയത്. ഇ.ഒ.എസ്-3െൻറ വിക്ഷേപണത്തിനുശേഷം ആദ്യമായി വികസിപ്പിച്ച ചെറു ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാനുള്ള റോക്കറ്റിെൻറ (എസ്.എസ്.എൽ.വി) വിക്ഷേപണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.