ഇ.പി.എഫ്: കമ്യൂട്ട് ചെയ്ത തുക മരണം വരെ തിരിച്ചുപിടിക്കില്ല
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്യൂട്ട് (ഒരു വിഹി തം മുൻകൂർ വാങ്ങുക) ചെയ്തവരിൽനിന്ന് മരണം വരെ പെന്ഷൻ തുക വെട്ടിക്കുറക്കുന്നത് നിര് ത്തലാക്കി. ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാ ർ പുറത്തിറക്കി. 2008ൽ കമ്യൂട്ടേഷന് സമ്പ്രദായം നിർത്തലാക്കിയിട്ടും ഇപ്പോഴും തുക അട ച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് ഇതിെൻറ ഗുണഫലം ലഭിക്കും.
ഇപ്പോ ൾ ഇറങ്ങിയ ഉത്തരവ് പ്രകാരം 2004 സെപ്റ്റംബര്‍ 25നുമുമ്പ് കമ്യൂട്ട് ചെയ്ത പെന്‍ഷന്‍കാരുടെ പെ ന്ഷനില്നിന്ന് കുറവു വരുത്തിയ തുക 15 വര്‍ഷം തികയുേമ്പാൾ പുനഃസ്ഥാപിക്കും. 2004 സെപ്റ്റംബര്‍ 25നുമുമ്പ് കമ്യൂട്ട് ചെയ്ത എല്ലാ പെന്‍ഷന്‍കാരുടെയും കുറവുചെയ്ത തുക ഉടന്‍ പുനഃസ്ഥാപിക്കും.
കമ്യൂട്ട് ചെയ്ത തുക തുടർന്നുള്ള പെൻഷനിൽനിന്ന് മരണം വരെ തിരിച്ചുപിടിക്കുന്ന രീതി അവസാനിപ്പിക്കുന്നതടക്കമുള്ള ശിപാർശകളുമായി ഉന്നതാധികാര സമിതി തൊഴിൽ മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കേരളത്തിലെ കശുവണ്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടെ 10 ലക്ഷത്തോളം വരുന്ന മുതിര്‍ന്ന പൗരന്മാരായ ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനപ്രദമാണ് ഉത്തരവെന്ന് ഇതുസംബന്ധിച്ച് ലോക്സഭയിൽ സ്വകാര്യ പ്രമേയം അടക്കം അവതരിപ്പിച്ച എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ഇ.പി.എഫ് കമ്യൂേട്ടഷൻ വിജ്ഞാപനം പ്രേമചന്ദ്രെൻറകൂടി വിജയം
ന്യൂഡൽഹി: ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് കമ്യൂട്ടേഷെൻറ പേരില്‍ നടത്തുന്ന തീവെട്ടിക്കൊള്ള നിർത്തലാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് പാർലമെൻറിൽ വിഷയം ചർച്ചയാക്കിയ എൻ.കെ. പ്രേമചന്ദ്രെൻറകൂടി വിജയമായി. എന്‍.കെ. പ്രേമചന്ദ്രന് എം.പി 16ാം ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കമ്യൂട്ട് ചെയ്ത തുക പ്രതിമാസ പെന്‍ഷനില്‍നിന്ന് ഈടാക്കിക്കഴിഞ്ഞാല്‍ പൂർണ പെന്ഷന് പുനഃസ്ഥാപിക്കണമെന്നുള്ളത്.
പെന്‍ഷന്‍കാരുടെ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴില്‍ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ചെയർ പേഴ്സണായി നിയോഗിച്ച ഉന്നതാധികാര സമിതിയോട് പ്രേമചന്ദ്രനുമായി ചര്‍ച്ചചെയ്തേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാവൂ എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നു. പ്രതിപക്ഷ എം.പിയുമായി ചര്‍ച്ചചെയ്ത് മാത്രമേ സര്‍ക്കാർ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവില്‍തന്നെ വ്യവസ്ഥചെയ്യുന്നത് അത്യപൂർവമാണ്.
കമ്യൂട്ടേഷെൻറ പേരില്‍ മരണംവരെ പെന്ഷന് തുകവെട്ടിക്കുറക്കുന്നത് അവസാനിപ്പിച്ച് എടുത്ത തുക പിടിച്ചുകഴിയുമ്പോള്‍ പൂര്‍ണ പെന്ഷന് പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിച്ച് കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോർട്ട് നടപ്പാക്കുന്നതിന് കാലതാമസം ഉണ്ടായപ്പോഴും സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് പ്രേമചന്ദ്രനായിരുന്നു. പ്രേമചന്ദ്രെൻറകൂടി ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റിൽ കൈക്കൊണ്ട തീരുമാനം പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ ഗസറ്റിൽ വിജ്ഞാപനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.