ഇ.പി.എഫ് പെൻഷൻകാർക്ക് ഇ.എസ്.െഎ: തീരുമാനം അടുത്ത യോഗത്തിൽ
text_fieldsന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻകാർക്ക് ഇ.എസ്.ഐ ചികിത്സാ ആനുകൂല്യം ലഭ്യമാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താേത്രയ വെള്ളിയാഴ്ച ലോക്സഭയിൽ പറഞ്ഞു. ഇ.എസ്.ഐ സ്കീം അനുസരിച്ചുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സൗകര്യം ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും പെൻഷൻകാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൻ.കെ. േപ്രമചന്ദ്രൻ അവതരിപ്പിച്ച ഇ.പി.എഫ് പെൻഷൻ പ്രമേയത്തിെൻറ ചർച്ചക്കിടയിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അതേസമയം, ഇ.പി.എഫ് പെൻഷൻകാർക്ക് ഇ.എസ്.െഎ ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നത് വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന ഇ.പി.എഫ് ട്രസ്റ്റി ബോർഡ് യോഗം ചർച്ച ചെയ്തുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. അജണ്ടയിലുണ്ടായിരുന്ന വിഷയത്തിൽ ചർച്ച പൂർത്തിയാവാത്തതിനാൽ തീരുമാനം മൂന്നാഴ്ചക്കുള്ളിൽ ചേരുന്ന അടുത്ത ട്രസ്റ്റി യോഗത്തിലേക്ക് മാറ്റുകയാണുണ്ടായത്.
നിലവിൽ ഇ.എസ്.െഎ ആനുകൂല്യം ലഭിക്കുന്നവർക്ക് ജോലിയിൽനിന്ന് വിരമിച്ചേശഷവും ചികിത്സാ ആനുകൂല്യം തുടരുന്നത് സംബന്ധിച്ച പദ്ധതി ഇ.എസ്.െഎയുടെ മുന്നിലുണ്ട്. ഇതിലേക്ക് 58 ലക്ഷേത്താളം വരുന്ന ഇ.പി.എഫ് പെൻഷൻകാരെക്കൂടി ഉൾപ്പെടുത്താനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
ഇതുസംബന്ധിച്ച് കേന്ദ്ര പ്രൊവിഡൻറ് ഫണ്ട് കമീഷണർ വി.പി. ജോയ് ഇൗയിടെ ഇ.എസ്.െഎ.സി ഡയറക്ടർ ദീപക് കുമാറുമായി ചർച്ച നടത്തിയിരുന്നു. ഇ.എസ്.െഎ ആനുകൂല്യം ലഭിക്കുന്നതിന് ഇ.പി.എഫ് പെൻഷൻകാർ ഒരു നിശ്ചിത വിഹിതം ഇ.എസ്.െഎയിലേക്ക് അടക്കേണ്ടിവരും.
ഇത് എത്രയെന്നത് ഉൾപ്പെടെ കാര്യത്തിൽ ഇ.പി.എഫ്.ഒയും ഇ.എസ്.െഎയും ധാരണയെത്തേണ്ടതുണ്ട്. ഇ.പി.എഫ് പെൻഷൻകാർക്ക് ഇ.എസ്.െഎ ആനുകൂല്യം ലഭ്യമാക്കുേമ്പാൾ പെൻഷൻകാരെൻറ ഇ.എസ്.െഎ വിഹിതം ഇ.പി.എഫ്.ഒ അടക്കണമെന്നാണ് ട്രേഡ് യൂനിയനുകൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഇൗ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.