ഇ.പി.എഫ്: ചികിത്സക്ക് പണമെടുക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണ്ട
text_fieldsന്യൂഡൽഹി: ഗുരുതര രോഗങ്ങളുടെ ചികിത്സക്ക് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിൽ (ഇ.പി.എഫ്) നിന്ന് പണം പിൻവലിക്കാൻ ഇനി തൊഴിലുടമയുടെ അനുമതിയോ ഡോക്ടറുടെ സർട്ടിഫിക്കറ്റോ വേണ്ട. ജീവനക്കാരൻ സ്വന്തംനിലക്ക് സത്യവാങ്മൂലം നൽകിയാൽ മതി. രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തുകയെന്ന കേന്ദ്ര സർക്കാർ നയപ്രകാരമാണ് ഇ.പി.എഫ് ഒാർഗനൈസേഷെൻറ തീരുമാനം. ഇതുസംബന്ധിച്ച വ്യവസ്ഥ ഭേദഗതി ചെയ്ത് വിജ്ഞാപനം ഇക്കഴിഞ്ഞ 25ന് പുറത്തിറക്കി. 1952ലെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് പദ്ധതി നിയമാവലിയിലെ 68ജെ, 68എൻ വകുപ്പുകളാണ് ഭേദഗതി ചെയ്തത്. ഒരു മാസം വരെ ആശുപത്രിയിൽ കിടത്തിച്ചികിത്സ, വലിയ ശസ്ത്രക്രിയ, തളർച്ച, അർബുദം, ഹൃദ്രോഗം, ക്ഷയം, കുഷ്ഠം എന്നിവക്ക് ആറു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഇ.പി.എഫ് സമ്പാദ്യത്തിൽനിന്ന് പിൻവലിക്കാൻ തൊഴിലാളിയെ അനുവദിച്ചു. ഇ.എസ്.െഎ ഇൻഷുറൻസ് പദ്ധതിപ്രകാരമുള്ള സൗകര്യം ലഭ്യമാക്കുന്നില്ലെന്ന തൊഴിലുടമയുടെയും, ഗുരുതര രോഗമാണെന്ന ഡോക്ടറുടെയും സാക്ഷ്യപത്രം നേരേത്ത ആവശ്യമായിരുന്നു. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിന് ഇ.പി.എഫ് പണം പിൻവലിക്കാൻ ഇനി ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.