Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.പി.എഫ്...

ഇ.പി.എഫ് ജനകീയമാക്കുന്നു; വേ​ത​ന പ​രി​ധി 21,000 രൂപയാക്കിയേക്കും

text_fields
bookmark_border
ഇ.പി.എഫ് ജനകീയമാക്കുന്നു; വേ​ത​ന പ​രി​ധി 21,000 രൂപയാക്കിയേക്കും
cancel

ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് ​പ്രൊ​വി​ഡ​ന്റ് ഫ​ണ്ടി​ൽ (ഇ.​പി.​എ​ഫ്) കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​​മു​റ​പ്പു​വ​രു​ത്താ​ൻ പ​രി​ഷ്‍ക​ര​ണ​ങ്ങ​ളാ​രാ​ഞ്ഞ് കേ​ന്ദ്രം. നി​ല​വി​ലെ ഉ​യ​ർ​ന്ന വേ​ത​ന പ​രി​ധി 15,000 രൂ​പ​യി​ൽ നി​ന്ന് 21,000 ആ​ക്കി ഉ​യ​ർ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. 2014ലാ​ണ് അ​വ​സാ​ന​മാ​യി സ​ർ​ക്കാ​ർ വേ​ത​ന പ​രി​ധി 6,500ൽ ​നി​ന്ന് 15,000 ആ​യി പു​തു​ക്കി​യ​ത്.

ഇ​തോ​ടൊ​പ്പം ത​ന്നെ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ളി​ൽ വേ​ണ്ട കു​റ​ഞ്ഞ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കാ​നും കേ​ന്ദ്ര​ത്തി​ന് പ​ദ്ധ​തി​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ.​പി.​എ​ഫ്.​ഒ​യി​ൽ അം​ഗ​മാ​വു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ൽ നി​ല​വി​ലെ ച​ട്ട​മ​നു​സ​രി​ച്ച് കു​റ​ഞ്ഞ​ത് 20 ജീ​വ​ന​ക്കാ​രാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ, 10 മു​ത​ൽ 15 വ​രെ​യാ​യി ഇ​ത് ചു​രു​ക്കു​ന്ന​ത് പ​ദ്ധ​തി​യി​ലെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ച്ചേ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്നു. തൊ​ഴി​ൽ മ​​ന്ത്രാ​ല​യം വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു​വ​രു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ൽ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച സ്റ്റി​യ​റി​ങ് ക​മ്മി​റ്റി​യു​ടെ ശ​ക്ത​മാ​യ ശി​പാ​ർ​ശ​ക​ളെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

20 ജീ​വ​ന​ക്കാ​രെ​ന്ന പ​രി​ധി കു​റ​ക്കു​ന്ന​തി​ൽ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​യോ​ജി​പ്പു​ണ്ട്. ഇ.​പി.​എ​ഫ്.​ഒ​ക്കു​കീ​ഴി​ൽ ജീ​വ​ന​ക്കാ​ര​നും തൊ​ഴി​ലു​ട​മ​യും ഇ.​പി.​എ​ഫ് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്റെ 12 ശ​ത​മാ​നം വീ​ത​മാ​ണ് ന​ൽ​കേ​ണ്ട​ത്. ജീ​വ​ന​ക്കാ​രു​ടെ മു​ഴു​വ​ൻ വി​ഹി​ത​വും പ്രൊ​വി​ഡ​ൻ​റ് ഫ​ണ്ട് അ​ക്കൗ​ണ്ടി​ലേ​ക്ക് (പി.​എ​ഫ്) പോ​കു​ന്നു. അ​തേ​സ​മ​യം തൊ​ഴി​ലു​ട​മ​യു​ടെ വി​ഹി​ത​ത്തി​ന്റെ 8.33 ശ​ത​മാ​നം (പ​ര​മാ​വ​ധി 1,250 രൂ​പ) എം​പ്ലോ​യീ​സ് പെ​ൻ​ഷ​ൻ സ്കീ​മി​ലേ​ക്കും (ഇ.​പി.​എ​സ്) ശേ​ഷി​ക്കു​ന്ന 3.67ശ​ത​മാ​നം പ്രൊ​വി​ഡ​ൻ​റ് ഫ​ണ്ട് അ​ക്കൗ​ണ്ടി​ലേ​ക്കു​മാ​ണ് ന​ൽ​കു​ക.

മാ​റ്റ​ങ്ങ​ൾ ഇ​ങ്ങ​നെ

നി​ല​വി​ലെ പ്രൊ​വി​ഡ​ന്റ് ഫ​ണ്ട് നി​യ​മ​മ​നു​സ​രി​ച്ച് ഒ​രു ജീ​വ​ന​ക്കാ​ര​ന്റെ പ്ര​തി​മാ​സ അ​ടി​സ്ഥാ​ന ശ​മ്പ​ളം 15,000 രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ഇ.​പി.​എ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ലും അ​വ​ർ​ക്ക് ഇ.​പി.​എ​സ് സേ​വ​ന​ത്തി​ന​ർ​ഹ​ത​യി​ല്ല.

വേ​ത​ന പ​രി​ധി 21,000 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യാ​ൽ ഇ.​പി.​എ​ഫ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന ശ​മ്പ​ള​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഇ.​പി.​എ​സ് സേ​വ​നം ല​ഭ്യ​മാ​വും.

ഇ.​പി.​എ​സി​ൽ അം​ഗ​മാ​യാ​ൽ തൊ​ഴി​ൽ ദാ​താ​വി​ന്റെ വി​ഹി​തം പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്കും കൂ​ടി വ​ക​മാ​റ്റു​ന്ന​തി​നാ​ൽ വി​ര​മി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഇ.​പി.​എ​ഫ് തു​ക​യി​ൽ കു​റ​വു​ണ്ടാ​​യേ​ക്കാം. ഇ.​പി.​എ​ഫ് വേ​ത​ന പ​രി​ധി​യി​ലെ വ​ർ​ധ​ന ഇ.​പി.​എ​സ് വി​ഹി​ത​ത്തി​ലെ വ​ർ​ധ​ന​വി​നും കാ​ര​ണ​മാ​വു​ന്ന​തു​കൊ​ണ്ടാ​ണി​ത്.

നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഒ​രു വ്യ​ക്തി​ക്ക് പ​ര​മാ​വ​ധി 1,250 രൂ​പ​യാ​ണ് ഇ.​പി.​എ​സ് അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കാ​നാ​വു​ക. തൊ​ഴി​ൽ ദാ​താ​വി​ന്റെ വി​ഹി​തം ക​ണ​ക്കാ​ക്കു​ന്ന​ത് ഉ​യ​ർ​ന്ന വേ​ത​ന പ​രി​ധി​യു​ടെ 8.33 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ, വേ​ത​ന പ​രി​ധി 21,000 ആ​യി മാ​റു​ന്ന​തോ​ടെ പ​ര​മാ​വ​ധി ഇ.​പി.​എ​സ് വി​ഹി​തം 1,749 രൂ​പ​യാ​വും. ഇ​ത് വി​ര​മി​ക്കു​മ്പോ​ൾ തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ക്കു​ന്ന പെ​ൻ​ഷ​നി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​വി​​ന് കാ​ര​ണ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFsalary
News Summary - EPF; The salary limit may be increased to Rs. 21,000
Next Story