ഇ.പി.എഫ് ശമ്പള പരിധി ഉയർത്തൽ ധനവകുപ്പ് ഉടക്കി
text_fieldsന്യൂഡൽഹി: ഇ.പി.എഫ് പദ്ധതിയുടെ ശമ്പള പരിധി ഉയർത്താനുള്ള നീക്കം ധനവകുപ്പിെൻറ ഉടക്കിനെ തുടർന്ന് അനിശ്ചിതത്വത്തിൽ. മാർച്ച് 30ന് ചേർന്ന ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിെൻറ അജണ്ടയിൽ ഇൗ വിഷയം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, അന്ന് സമയക്കുറവ് കാരണം വിഷയം ചർച്ചക്കെടുക്കാനായില്ല.
ഇക്കാര്യത്തിലുള്ള പ്രതിഷേധം ട്രസ്റ്റി ബോർഡിലെ ട്രേഡ് യൂനിയൻ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. വിഷയം ധനവകുപ്പിെൻറ പരിഗണനയിലാണെന്നും ചില എതിരഭിപ്രായം ഉയർന്നിട്ടുണ്ടെന്നുമാണ് യൂനിയൻ പ്രതിനിധികൾക്ക് മന്ത്രി നൽകിയ മറുപടി. നിലവിൽ ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശമ്പളപരിധി 15,000 രൂപയാണ്. ശമ്പളപരിധി 25,000 ആയി ഉയർത്തുന്നത് സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഗുണം ചെയ്യും.
ഇ.ഡി.എൽ.െഎ (എംപ്ലോയീസ് ഡെപോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്) പ്രകാരമുള്ള മിനിമം ആനുകൂല്യം രണ്ടര ലക്ഷമായി ഉയർത്താനുള്ള തീരുമാനം ഇ.പി.എഫ് അംഗങ്ങൾക്ക് വലിയ നേട്ടമാണ്. ഇ.പി.എഫ് അംഗമായിരിക്കെ മരിക്കുന്നവരുെട ബന്ധുക്കൾക്കുള്ളതാണ് ഇ.ഡി.എൽ.െഎ. ഇ.പി.എഫിലെ നിക്ഷേപത്തിന് ആനുപാതികമായാണ് ഇൗ തുക കണക്കാക്കുക. നിലവിൽ ഒരു ലക്ഷത്തിൽ താഴെ രൂപയാണ് മിക്കവർക്കും ലഭിക്കുന്നത്. 20 വർഷം ഇ.പി.എഫ് വിഹിതം അടച്ചവർക്ക് വിരമിക്കുേമ്പാൾ ഇ.ഡി.എൽ.െഎ പദ്ധതിയിൽനിന്ന് ലോയൽറ്റി വിഹിതമായി ഒരു തുക നൽകാനും ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചു. 5000ത്തിൽ താഴെ ശമ്പളമുള്ളവർക്ക് 30,000 രൂപ, 5000ത്തിനും 10,000ത്തിനുമിടയിൽ ശമ്പളമുള്ളവർക്ക് 40,000 രൂപ, 10,000ത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് 50,000 എന്നിങ്ങനെയാണ് ലോയൽറ്റി തുക നിശ്ചയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് ഇത് നടപ്പാക്കുക. തുടരുന്ന കാര്യം പിന്നീട് തീരുമാനിക്കും.
ഇ.പി.എഫ് നിക്ഷേപത്തിന് 2016-17 വർഷത്തിൽ 8.65 ശതമാനം എന്ന തോതിൽ പലിശ ലഭിക്കുമെന്ന് തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.