ഉയർന്ന പി.എഫ് പെൻഷൻ: ജനുവരി 31വരെ വിവരം നൽകാം
text_fieldsന്യൂഡൽഹി: തൊഴിലാളികൾക്ക് ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പി.എഫ് പെൻഷൻ ലഭിക്കാനുള്ള വിവരങ്ങൾ തൊഴിലുടമ സമർപ്പിക്കാനുള്ള തീയതി ഇ.പി.എഫ്.ഒ 2025 ജനുവരി 31ലേക്ക് നീട്ടി. ലക്ഷക്കണക്കിന് അപേക്ഷകൾ ഇനിയും സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണിത്. അപേക്ഷക്കായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന പെൻഷനുവേണ്ടി 2023 ജൂലൈ 11വരെയുള്ള കണക്കനുസരിച്ച് 17.49 ലക്ഷം പേരാണ് അപേക്ഷിച്ചത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അഭ്യർഥന മാനിച്ച് പലതവണ അപേക്ഷ നൽകാനുള്ള തീയതി നീട്ടിയിരുന്നു. ഇങ്ങനെ നീട്ടിയിട്ടും ഓപ്ഷൻ/ജോയൻറ് ഓപ്ഷൻ സ്ഥിരീകരണത്തിനായി ഇനിയും 3.1 ലക്ഷം അപേക്ഷകൾ തൊഴിലുടമകളുടെ പക്കലുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനായി തൊഴിലുടമകൾക്ക് നൽകുന്ന അവസാന അവസരമാണിതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
പി.എഫ്, ഇ.എസ്.ഐ പണം ഇ-വാലറ്റുകൾ വഴിയും
ന്യൂഡൽഹി: ഇ.പി.എഫ്.ഒയിലെയും ഇ.എസ്.ഐയിലെയും തൊഴിലാളികളുടെ അപേക്ഷകൾ തീർപ്പാക്കിയ ശേഷം അനുവദിക്കുന്ന പണം ഇ-വാലറ്റുകൾ വഴിയും ലഭ്യമാക്കുമെന്ന് തൊഴിൽ മന്ത്രാലയ സെക്രട്ടറി സുമിത ധാവ്ര പറഞ്ഞു. ഇതിനായി ബാങ്കുകളുമായി ചർച്ച തുടങ്ങി. ഇത് പ്രയോഗത്തിൽ വരുത്താൻ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിലാളികൾക്ക് എ.ടി.എം വഴി പണം പിൻവലിക്കാൻ സൗകര്യമേർപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.