ഇ.പി.എഫ്.ഒ സേവനങ്ങള്‍ ഇനി ഐ.ടി വകുപ്പിന്‍െറ സര്‍വിസ് സെന്‍ററുകളിലും
text_fieldsന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) സേവനങ്ങള്‍ ഇനി ഐ.ടി വകുപ്പിന്‍െറ രണ്ടു ലക്ഷം സര്‍വിസ് സെന്‍ററുകളില്‍ കൂടി. ആധാര്‍ യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കല്‍, പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങള്‍ (കെ.വൈ.സി) നവീകരിക്കാനുള്ള സംവിധാനം, യു.എ.എന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ നഷ്ടപരിഹാര സര്‍വിസ് തുടങ്ങിയ സേവനങ്ങളാണ് രണ്ട് ലക്ഷം സര്‍വിസ് സെന്‍ററുകളില്‍കൂടി ലഭ്യമാകുക.
ഇ.പി.എഫ്.ഒയും ഐ.ടി മന്ത്രാലയവും ഉടന്‍ ഇതിനുള്ള കരാറില്‍ ഒപ്പുവെക്കും. ഇ.പി.എഫ്.ഒ വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് 2.93 കോടി യു.എ.എന്‍ പ്രവര്‍ത്തനസജ്ജമാക്കിക്കഴിഞ്ഞു. യു.എ.എന്‍ അക്കൗണ്ടുള്ളവര്‍ ജോലി മാറുന്നതിനനുസരിച്ച് പി.എഫ് അക്കൗണ്ട് മാറ്റേണ്ടതില്ല. യു.എ.എന്‍ അക്കൗണ്ടുകള്‍ ഇടപാടുകാര്‍ സ്വയം പ്രവര്‍ത്തനസജ്ജമാക്കുകയാണ് വേണ്ടത്.
ഒരു വലിയ വിഭാഗം തൊഴിലാളികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തതിനാല്‍ യു.എ.എന്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചിട്ടില്ല. പുതിയ സര്‍വിസ് സെന്‍ററുകള്‍ വരുന്നതോടെ അത്തരക്കാര്‍ക്ക് യു.എ.എന്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാഹചര്യ
മൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.