ഇ.എസ്.െഎ പ്രസവാനുകൂല്യം 7500 രൂപയാക്കി
text_fieldsന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷെൻറ (ഇ.എസ്.ഐ.സി) പ്രസവാനുക ൂല്യം 7500 രൂപയാക്കി ഉയർത്തി. ഇ.എസ്.ഐ ആശുപത്രികളല്ലാത്ത ആശുപത്രികളിൽ പ്രസവിക്കുന്ന വരുടെ ആനുകൂല്യമാണ് വർധിപ്പിച്ചത്. നിലവിൽ 5000 രൂപയാണ് ആനുകൂല്യം.
കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്കായി കേന്ദ്രം ഏർപ്പെടുത്തിയ 10 ശതമാനം സംവരണം അടുത്ത അധ്യയന വർഷം മുതൽ ഇ.എസ്.ഐ മെഡിക്കൽ കോളജുകളിലും നടപ്പാക്കും.
കോർപറേഷെൻറ പ്രവർത്തനം സുഗമമാക്കാൻ ജില്ല തലങ്ങളിൽ സമിതി രൂപവത്കരിക്കാനും തീരുമാനമായി. മൂന്നു വർഷമായിരിക്കും കാലാവധി.
ഇ.എസ്.ഐയിൽ അംഗമാവുന്നതിനുള്ള വരുമാന പരിധി 25,000 ആക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കാനും യോഗത്തിൽ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.