ഇ.എസ്.െഎ നിയമം പരിമിതപ്പെടുത്തില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വവും വിദഗ്ധ ചികിത്സയും ഉറപ്പുവരുത്താനുള്ള ഇ.എസ്.െഎ നിയമം ഒരിക്കലും പരിമിതപ്പെടുത്തില്ലെന്ന് കേന്ദ്രം. തൊഴിലാളികൾക്ക് ആനുകൂല്യം എത്രയും പെെട്ടന്ന് ലഭ്യമാക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും തൊഴിൽമന്ത്രി ബന്ധാരു ദത്താത്രേയ ലോക്സഭയിൽ വ്യക്തമാക്കി.
ഇ.എസ്.െഎ കോർപറേഷൻ ഇൗവർഷം ഇറക്കിയ ഉത്തരവനുസരിച്ച്, രോഗം നിർണയിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷക്കാലയളവിൽ 156ലേറെ ഹാജരുള്ള തൊഴിലാളികൾക്ക് മാത്രമേ സൂപ്പർ സ്പെഷാലിറ്റി ചികിത്സ സൗകര്യമടക്കം ലഭ്യമാവുകയുള്ളൂ. ഇത് ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇ.എസ്.െഎ ഉത്തരവ് ഇളവ് ചെയ്യുന്നതിലൂടെ കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയിലടക്കം വലിയൊരു വിഭാഗത്തിന് ആശ്വാസമാകുമെന്ന് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.