ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്കും ഇ.എസ്.ഐ
text_fieldsകൊച്ചി: ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്കും ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രിയും ഇ.എസ്.ഐ കോര്‍പറേഷന്‍ ചെയര്‍മാനുമായ ബന്ദാരു ദത്താത്രേയ. എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ യോഗതീരുമാനങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജോലിക്ക് നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുമ്പോള്‍ കുടുംബം മറ്റൊരിടത്തായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് ഇരുകൂട്ടര്‍ക്കും ഇ.എസ്.ഐ ആനുകൂല്യം നല്‍കുന്നത്.
കേരളത്തില്‍ ആകെയുള്ള 143 ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ 43 എണ്ണം ആറ് കിടക്കകളുള്ള ആശുപത്രികളായി ഉയര്‍ത്തും. എന്നാല്‍, ഇതിനാവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കണം. തിരുവനന്തപുരം പോത്തന്‍കോട്ടെ ഡിസ്പെന്‍സറി മോഡല്‍ ഡിസ്പെന്‍സറിയാക്കുന്നത് പരിഗണിക്കും. അടിമാലി, കാസര്‍കോട്, മൂന്നാര്‍ ഡിസ്പെന്‍സറികള്‍ ആശുപത്രികളാക്കാനുള്ള നടപടി പൂര്‍ത്തിയായി. വിരമിച്ച അംഗങ്ങളെയും ഇ.എസ്.ഐയുടെ പരിധിയില്‍ കൊണ്ടുവരും. വിരമിച്ച അംഗങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സസൗകര്യങ്ങളും ലഭ്യമാക്കും. പാരിപ്പള്ളി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും.
ഇ.എസ്.ഐ പരിധി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അസംഘടിതമേഖലയും ഇ.എസ്.ഐ ആനുകൂല്യത്തിന്‍െറ പരിധിയില്‍ കൊണ്ടുവരും. രാജ്യത്തെ എല്ലാ ജില്ലകളിലേക്കും ഇ.എസ്.ഐ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.