ജെ.എൻ.യുവിൽ പൗരത്വ സമര സംഗമം സംഘടിപ്പിച്ച് എം.എസ്.എഫ്
text_fieldsന്യൂഡൽഹി: വംശീയ സിദ്ധാന്തങ്ങളെ നിയമങ്ങളും അക്രമങ്ങളും മൂലം രാജ്യത്ത് സ്ഥാപിക്കാൻ ശ്രമിക്കുകയും പ്രതിഷേധങ്ങളുയരുമ്പോൾ ഭീകരമായി അടിച്ചമർത്തുകയും ചെയ്യുകയാണ് ആർ.എസ്.എസ് ഭരണകൂടമെന്ന് സാമൂഹ്യപ്രവർത്തകനും ഡൽഹി സർവകലാശാല അധ്യാപകനുമായ പ്രൊഫ. അപൂർവാനന്ദ്. പിഴക്കാത്ത ഓർമകളും ജാഗ്രതകളുമായാണ് അവരുടെ അജണ്ടകൾ ചെറുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജെ.എൻ.യുവിൽ സംഘടിപ്പിച്ച പൗരത്വ സമര അനുസ്മരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൗത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൂന്നാം രക്തസാക്ഷി ദിനം ആചരിക്കുന്ന ചടങ്ങ് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ നിർമാണസഭ മുതൽ ഇന്ന് സുപ്രീ കോടതിയിൽ സി.എ.എക്കെതിരെയുള്ള കേസിൽ വരെ നിലക്കാതെയുള്ള പരിശ്രമങ്ങളിലാണ് മുസ്‌ലിം ലീഗെന്ന് ഇ.ടി പറഞ്ഞു.
സമരങ്ങളുടെ നാൾവഴികളും രക്തസാക്ഷിത്വവും വിവരിക്കുന്ന ‘വാൾ ഓഫ് മാർടിയേഴ്‌സ്’ പ്രദർശനവും നടന്നു. യു.പി കാൺപൂരിൽ കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അഫ്താബ് ആലത്തിന്‍റെ ഓർമകളിലായിരുന്നു എക്സിബിഷൻ.
എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.വി അഹമ്മദ് സാജു, ജെ.എൻ.യു എം.എസ്.എഫ് ഭാരവാഹികളായ മുഹമ്മദ് ആശിഖ്, അൻസിൽ ഹുദവി, അബ്ദുൽ ബാസിത്, ഫൈസൽ ഹുദവി, അജ്മൽ സി.പി, മുഹ്സിൻ, സയ്യിദ് ആബിദ്, ഫാസിൽ ഹുദവി, കെ.പി ഷാഹിദ്, പി.ഷബീബ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.