മുസ്ലിംകളോട് സാമ്പത്തിക അയിത്തം -ഇ.ടി. ബഷീർ
text_fieldsന്യൂഡൽഹി: സംഘ്പരിവാർ നടത്തുന്ന സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ മുസ്ലിംകളോടുള്ള സാമ്പത്തിക അയിത്ത-ബഹിഷ്കരണങ്ങളിൽ എത്തിനിൽക്കുകയാണെന്ന് മുസ്ലിംലീഗ് ലോക്സഭ നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ അതിക്രമവും വർധിക്കുകയാണ്. ഹരിയാനയിലെ അതിക്രമങ്ങൾ സൗഹർദം തകർന്ന ഇന്ത്യയുടെ പുതിയ ചിത്രമാണെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ശ്രമമെന്നും ബഷീർ പറഞ്ഞു.ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സഹിഷ്ണുതയും സൗഹാർദവും നശിപ്പിക്കുകയാണ്. വർഗീയ വിഷം കുത്തിവെച്ച് ഇസ്ലാമോഫോബിയ സൃഷ്ടിക്കുകയാണ്. ഏക സിവിൽ കോഡ് ചർച്ചയുടെയും പാഠപുസ്തക കാവിവത്കരണത്തിന്റെയും ആത്യന്തിക ഫലം അപകടമാണെന്നും ബഷീർ പറഞ്ഞു. വിദ്വേഷം വളർത്താനല്ല സ്നേഹം വളർത്താനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.