പിന്നാക്ക സംവരണം വ്യാപിപ്പിക്കണം –ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsന്യൂഡൽഹി: പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിയില്‍ നിർണായക പങ്കുവഹിക്കാന്‍ കഴിയുക സംവരണംകൊണ്ട് മാത്രമാണെന്നും അത് നിലനിർത്തുകയും വ്യാപിപ്പിക്കുകയും ചെയ്യണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ദേശീയ പിന്നാക്ക വിഭാഗ കമീഷൻ രൂപവത്കരണത്തില്‍ അഞ്ച് അംഗങ്ങളെ പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വ്യക്തമാക്കിയിട്ടില്ല. കമീഷനുകളും കമ്മിറ്റികളും ധാരാളമുണ്ട്. ഫലത്തില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതല്‍ പ്രാന്തവത്കരിക്കപ്പെട്ടുവരികയാണ്. പിന്നാക്ക ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടി ജാതി സെന്സസിെൻറ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള കർമപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
ഒ.ബി.സി സംവരണം മിക്ക സംസ്ഥാനങ്ങളും നടപ്പാക്കുന്നില്ല –പി. കരുണാകരൻ
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കുന്നതിൽ മിക്ക സംസ്ഥാനങ്ങളും ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്ന് പി. കരുണാകരൻ എം.പി ലോകസ്ഭയിൽ. മിക്ക ഉയർന്ന തസ്തികകളിലും പേരിനു മാത്രമാണ് സംവരണമുള്ളത്. സ്ഥാപനങ്ങളിലെ താഴ്ന്ന തസ്തികകളിൽ മാത്രമാണ് സംവരണം നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ കീഴിൽ വരുന്ന ശാസ്ത്ര-സാേങ്കതിക ഗവേഷണ കേന്ദ്രം, ശ്രീചിത്തിര തുടങ്ങിയ ഇടങ്ങളിൽ സംവരണം ഒഴിവാക്കപ്പെടുന്നതായും എം.പി സഭയിൽ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാ പദവി നൽകുന്ന ഭേദഗതി ബില്ലിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അേദ്ദഹം. ഒ.ബി.സി വിഭാഗത്തിന് ഭരണഘടനാ പദവി ഉണ്ടായാൽ മാത്രം പോര, അത് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പി. കരുണാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.