മനുഷ്യക്കടത്തിനെതിരെ നടപടി വേണം – ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsന്യൂഡൽഹി: സ്ത്രീകെളയും കുട്ടികെളയും ദുരുേദ്ദശ്യത്തിനായി കടത്തിക്കൊണ്ടുവരുന്നവര്ക്കെതിരെ നടപടിയെടുക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ലോക്സഭയിൽ മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമനിർമാണ ബില്ലിൽ നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ദാരിദ്ര്യമാണ് എല്ലാറ്റിെൻറയും മൂലകാരണം.
അടിമവേല നിർമാര്‍ജനം ചെയ്തതായി അവകാശപ്പെടുന്നത് പൊള്ളയാണ്. തുച്ഛമായ വേതനത്തിന് അതീവ ഭാരമുള്ള ജോലിചെയ്യുന്ന കുട്ടികളെ ഗ്രാമീണ ഇന്ത്യയുടെ ഏതു ഭാഗത്തും കാണാം. ലോകത്തുതന്നെ ഏറ്റവുമധികം മനുഷ്യക്കടത്ത് നടക്കുന്നത് ദക്ഷിണേഷ്യയിലാണ്. നമ്മുടെ രാജ്യം അതിലുള്‍പ്പെടുന്നു. ഇതിനെതിരായി നിർമിക്കുന്ന ഏതു നിയമത്തെയും തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.