Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്‍ലിംകളെ...

മുസ്‍ലിംകളെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട -ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ ഇ.ടി ബഷീർ

text_fields
bookmark_border
മുസ്‍ലിംകളെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട -ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ ഇ.ടി ബഷീർ
cancel

ന്യൂഡൽഹി: മുസ്‍ലിംകൾ ഇവിടെ ജനിച്ചു വളർന്നവരാണെന്നും അവരെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതരുതെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എം.പി ലോക്സഭയിൽ മോദി സർക്കാറിനെ ഓർമിപ്പിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്‌ലിം ന്യൂനപക്ഷം ഇത്രമേൽ ദ്രോഹിക്കപ്പെട്ട ഒരു കാലമുണ്ടായിട്ടില്ലെന്നും ഈ സർക്കാറിന്റെ മുഖമുദ്ര തന്നെ ന്യൂനപക്ഷ വിരോധമാണെന്നും രാഷ്​ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് ബഷീർ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ പല ഭാഗത്തും നരക തുല്യമായ അനുഭവങ്ങളാണ് മുസ്ലിം ന്യൂനപക്ഷം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ഡൽഹിയിൽ തന്നെ 800 വർഷം പഴക്കമുള്ള ഒരു മസ്ജിദ് കഴിഞ്ഞ ദിവസമാണ് പൊളിച്ചത്. മുസ്‍ലിംകളെ താഴ്ത്തിക്കാണി​ക്കേണ്ട. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിലെ എല്ലാ മേഖലകളിലും എല്ലാ വളർച്ചയിലും വികാസത്തിലും അവരുടെ പങ്ക് വളരെ വലുതാണ്.

ബി.ജെ.പി നേതാക്കളും മന്ത്രിമാരും ഏകസിവിൽ കോഡ്, പൗരത്വ നിയമം എന്നിവ വീണ്ടും കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നേരത്തെ പൗരത്വ നിയമം നടപ്പിലാക്കാൻ ശ്രമം നടത്തിയപ്പോൾ ഇന്ത്യയിലാകെ ആളിപ്പടർന്ന പ്രക്ഷോഭങ്ങൾ മറക്കാറായിട്ടില്ല.അന്നത്തെ പ്രക്ഷോഭ സമരങ്ങളിൽ രംഗത്ത് വന്ന ബഹുഭൂരിപക്ഷവും യുവാക്കൾ ആയിരുന്നെന്നും ഇ.ടി ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ET Muhammed Basheer
News Summary - ET Muhammed Basheer in the debate on the motion of thanks Lok Sabha
Next Story