ഇ.ടി. മുഹമ്മദ് ബഷീർ ജാമിഅ മില്ലിയ സന്ദർശിച്ചു
text_fieldsന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിയിലുണ്ടായത് സമാനതകളില്ലാത്ത അതിക്രമമാണന്ന് ഇടി. മുഹമ്മദ് ബഷീർ എം.പി. അക്രമസംഭവങ്ങളരങ്ങേറിയ കാമ്പസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ എം.പി. അബുൽ ഫസൽ എൻക്ലേവിലെ അൽ ശിഫാ ആശുപത്രിയിലെത്തി സന്ദർശിച്ചു. പൊലീസിന്‍റെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതന്നും ലൈബ്രറിയിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കെതിരെ പോലും പോലീസ് അക്രമം അഴിച്ചുവിട്ടതായും വിദ്യാർത്ഥികൾ അറിയിച്ചതായി എം.പി. പറഞ്ഞു.
ജാമിയ അലുംനി അസോസിയേഷൻ നേതാക്കളുമായും എം.പി. കൂടിക്കാഴ്ച്ച നടത്തി. പൊലീസ് അതിക്രമം നേരിൽ കണ്ട് ബോധ്യമായതായും വിഷയം പ്രതിപക്ഷ നേതാക്കൾ നാളെ രാഷ്ട്രപതിയുടെ മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള ഹൗസിലും ട്രാവൻകൂർ ഹൗസിലും താമസിക്കുന്ന അലീഗഢ് സർവകലാശാല വിദ്യാർത്ഥികളെയും എം.പി. സന്ദർശിച്ചു. സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാനും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.