ഇത്യോപ്യ വിമാനാപകടം: ബോയിങ് വിമാന കമ്പനിയോട് ഡി.ജി.സി.എ വിവരങ്ങൾ തേടി
text_fieldsന്യൂഡൽഹി: ഇത്യോപ്യയിലെ വിമാനപകടത്തിൽ 157 പേർ മരിക്കാനിടയായ പശ്ചാത്തലത്തിൽ വിമാന നിർമാണ കമ്പനിയായ ബേ ായിങ്ങിനോട് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിവരങ്ങൾ തേടി. അപകടത്തിൽപ്പെട്ട 737 മാക്സ് നിരയിലു ള്ള വിമാനത്തെ കുറിച്ചാണ് ബോയിങ് വിമാന കമ്പനിയോട് ഡി.ജി.സി.എ കൂടുതൽ വിവരങ്ങൾ ആരാഞ്ഞത്.
ഇന്ത്യയിൽ ജെറ്റ് എ യർവേയ്സ്, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികൾ 737 മാക്സ് നിരയിലുള്ള വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കുന്നുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷയിലുള്ള ആശങ്ക കണക്കിലെടുത്താണ് ഡി.ജി.സി.എയുടെ നടപടി. സ്പൈസ് ജെറ്റ് ഉപയോഗിക്കുന്ന 13 വിമാനങ്ങൾ 737 മാക്സ് നിരയിലുള്ളതാണ്.
ഞായറാഴ്ചയാണ് ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിൽ നിന്ന് കെനിയൻ തലസ്ഥാനമായ നൈറോബിയിലേക്ക് പുറപ്പെട്ട ഇത്യോപ്യൻ എയർലൈൻസ് വിമാനം തകർന്നു വീണത്. അപകടത്തിൽ നാലു ഇന്ത്യക്കാർ ഉൾപ്പെടെ 157 പേർ മരിച്ചു. ബോയിങ് 737 നിരയിലുള്ള വിമാനം ടേക്ഒാഫ് ചെയ്ത് ആറു മിനിറ്റിനകം തകരുകയായിരുന്നു.
149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 33 രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു യാത്രക്കാർ. ആഡിസ് അബബക്ക് തെക്കു കിഴക്ക് ബിഷോഫ്തുവിലാണ് വിമാനം വീണത്. അപകടത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.