ഇത്യോപ്യ വിമാനപകടം: മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ഇത്യോപ്യൻ വിമാനപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തുവ ിട്ടു. പരിസ്ഥിതി മന്ത്രാലയം കൺസൽട്ടൻറ് ശിഖ ഗാർഗ്, വൈദ്യ അന്നഗേഷ് ഭാസ്കർ, വൈദ്യ ഹൻസിൻ അന്നഗേഷ്, നുകവറപ്പു മ നീഷ എന്നിവരാണ് മരിച്ചവരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നൈറോബിയിൽ തിങ്കളാഴ്ച ത ുടങ്ങുന്ന യു.എൻ പരിസ്ഥിതി സമ്മേളനത്തിൽ സംബന്ധിക്കാനാണ് ഇവർ യാത്രതിരിച്ചത്.
ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിൽ നിന്ന് കെനിയൻ തലസ്ഥാനമായ നൈറോബിയിലേക്ക് പുറപ്പെട്ട ഇത്യോപ്യൻ എയർലൈൻസ് വിമാനമാണ് ഞായറാഴ്ച തകർന്നു വീണത്. അപകടത്തിൽ നാലു ഇന്ത്യക്കാർ ഉൾപ്പെടെ 157 പേർ മരിച്ചു. ബോയിങ് 737 നിരയിലുള്ള വിമാനം ടേക്ഒാഫ് ചെയ്ത് ആറു മിനിറ്റിനകം തകരുകയായിരുന്നു.
149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 33 രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു യാത്രക്കാർ. ആഡിസ് അബബക്ക് തെക്കു കിഴക്ക് ബിഷോഫ്തുവിലാണ് വിമാനം വീണത്. അപകടത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
32 കെനിയക്കാർ, ഇത്യോപ്യക്കാർ 17, ചൈന എട്ട്, കാനഡ 18, യു.എസ് എട്ട്, ബ്രിട്ടൻ എട്ട് എന്നിങ്ങനെയാണ് യാത്രക്കാരുെട വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.