യൂറോപ്യൻ എം.പി സംഘം കശ്മീരിലേക്ക്; ഉറ്റുനോക്കി ലോകം
text_fieldsന്യൂഡൽഹി: യൂറോപ്യൻ യൂനിയനിൽനിന്നുള്ള 27 അംഗ എം.പി സംഘം ചൊവ്വാഴ്ച കശ്മീരിലേക്ക്. ‘സ്വകാര്യ സന്ദർശന’മെന്ന പേരിലാണിത്. മൂന്നു മാസമായി സ്തംഭനം തുടരുന്നതിനിടയിൽ അ വിടെ എത്തുന്ന വിദേശസംഘത്തിന് വീട്ടുതടങ്കലിൽ കഴിയുന്ന മുൻമുഖ്യമന്ത്രിമാരായ ഫാ റൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ എന്നിവരെ കാണാൻ അനുമതി കിട്ടുമോ എന്ന് വ്യക് തമല്ല. സംഘത്തിെൻറ കശ്മീർ യാത്ര അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാപൂർവം വീക്ഷിക്കപ്പെ ടുന്നുണ്ട്.
പ്രത്യേക പദവി പിൻവലിച്ച് ജമ്മു-കശ്മീർ വിഭജിച്ച ശേഷം അവിടത്തെ സ്ഥിതിഗതികൾ പൊതുവെ മെച്ചമാണെന്നും മനുഷ്യാവകാശ ലംഘനങ്ങളില്ലെന്നും കുഴപ്പങ്ങൾക്കു പിന്നിൽ പാകിസ്താനുള്ള പങ്ക് എത്രത്തോളമെന്നും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് കേന്ദ്ര സർക്കാർ ഈ സന്ദർശനം ഉപയോഗപ്പെടുത്തുന്നത്.
അതേസമയം, മൂന്നു മാസമായിട്ടും ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും തടങ്കലിൽതന്നെ. സ്തംഭനാവസ്ഥ തുടരുകയുമാണ്. എല്ലാം സാധാരണനിലയിലാണെന്നു വരുത്താൻ മുൻകൂട്ടി ക്രമീകരണങ്ങൾ നടത്തുന്ന മേഖലയിലൂടെ മാത്രമാവും ഇവരുടെ സഞ്ചാരമെന്നും വിമർശനമുണ്ട്. കശ്മീർ യാത്രക്ക് യു.എസിൽനിന്നുള്ള ആറു സെനറ്റ് അംഗങ്ങൾ അനുമതി തേടിയിരുന്നെങ്കിലും തീരുമാനമൊന്നുമായിരുന്നില്ല. കശ്മീർ സ്ഥിതി ഒരാഴ്ചമുമ്പു മാത്രമാണ് യു.എസ് ജനപ്രതിനിധി സഭയിൽ ചർച്ചയായത്.
ഡൽഹിയിലെത്തിയ സംഘാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ചർച്ച നടത്തി. ഭീകരതക്ക് സഹായം നൽകുന്നവർക്കെതിരെ അടിയന്തര നടപടി വേണമെന്ന് സംഘാംഗങ്ങളോട് മോദി പറഞ്ഞു. ഭീകര ചെയ്തികളോട് വിട്ടുവീഴ്ച പാടില്ല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സംഘം നടത്തുന്ന യാത്ര ഫലപ്രദമാവുമെന്നാണ് തെൻറ പ്രതീക്ഷ. ജമ്മു, കശ്മീർ, ലഡാക്ക് മേഖലകളുടെ സാംസ്കാരിക, സാമുദായിക വൈവിധ്യത്തെക്കുറിച്ച് മെച്ചപ്പെട്ട ധാരണ ഈ യാത്രവഴി അവർക്ക് ലഭിക്കും. മേഖലയുടെ വികസന, ഭരണ മുൻഗണനകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും സംഘം സന്ദർശിച്ചു.
യൂറോപ്യൻ എം.പിമാരുടെ സ്വകാര്യ സന്ദർശനം തെറ്റായ നയമാണെന്നും റദ്ദാക്കണമെന്നും ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി പറഞ്ഞു. അതേസമയം, താഴ്വര സന്ദർശിക്കുന്ന സംഘത്തിന്, തടങ്കലിലുള്ള നേതാക്കളെ കാണാൻ അനുമതി കിട്ടുമെന്ന് മെഹ്ബുബ മുഫ്തിയുടെ മകൾ ഇൽതിജ ജാവേദ് പ്രത്യാശ പ്രകടിപ്പിച്ചു.
ജമ്മു-കശ്മീർ സന്ദർശിക്കാൻ യൂറോപ്യൻ എം.പിമാർക്കു കിട്ടിയ സന്ദർശനാനുമതി അമേരിക്കൻ സെനറ്റർമാർക്ക് കിട്ടാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് മെഹ്മൂബ മുഫ്തി സംശയം പ്രകടിപ്പിച്ചു.
സ്ഥിതിഗതി സാധാരണ നിലയിലാണെന്ന നല്ല സർട്ടിഫിക്കറ്റു നേടാൻ സംഘടിപ്പിച്ച സന്ദർശനമാണോ ഇതെന്നും മെഹ്ബൂബ ചോദിച്ചു. ഇന്ത്യൻ എം.പിമാരെയും രാഷ്ട്രീയ നേതാക്കളെയും വിലക്കുേമ്പാൾ യൂറോപ്യൻ രാഷ്ട്രീയക്കാർക്ക് അനുമതി നൽകുന്നത് ഇന്ത്യൻ പാർലമെൻറിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
യൂറോപ്യൻ എം.പിമാർക്ക് ചായ്വ് വലത്തോട്ട്
ന്യൂഡൽഹി: ജമ്മു-കശ്മീർ സന്ദർശനത്തിന് എത്തിയ യൂറോപ്യൻ എം.പിമാർ ബി.ജെ.പിയോട് ആഭിമുഖ്യമുള്ളവർ. ഏതാനും പേരൊഴികെ, ഫാഷിസ്റ്റ് പാർട്ടികളിൽപെട്ട എം.പിമാരാണ് എത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറു ഫ്രഞ്ച് എം.പിമാർ ലീ പെന്നിെൻറ നാഷനൽ ഫ്രണ്ടുകാർ. പോളണ്ടിൽ നിന്നുള്ള ആറുപേരും കടുത്ത വലതുപക്ഷക്കാർ. നാലു ബ്രിട്ടീഷ് എം.പിമാർ ബ്രക്സിറ്റ് പാർട്ടിക്കാർ. ഇവർ എത്തിയിരിക്കുന്നതിനെക്കുറിച്ച് ഡൽഹിയിലെ യൂറോപ്യൻ യൂനിയൻ ഓഫിസിന് അറിവില്ല. ഔദ്യോഗിക സംഘമല്ല എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.