മണിപ്പൂർ ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റ്; ആഭ്യന്തരകാര്യമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് ബ്രസൽസിലെ യൂറോപ്യൻ യൂനിയൻ പാർലമെന്റിൽ ചർച്ചക്കൊരുങ്ങുന്നു. ആറ് പാർലമെന്ററി ഗ്രൂപ്പുകളാണ് യൂറോപ്യൻ പാർലമെന്റിൽ ചർച്ചക്കായി പ്രമേയം സമർപ്പിച്ചത്. ‘ഇന്ത്യ, മണിപ്പൂരിലെ സാഹചര്യം’ എന്ന പേരിലാണ് പ്രമേയത്തിന് അനുമതി തേടിയത്. പ്രമേയാവതരണത്തിന് ശേഷം വോട്ടിനിടും. അതേസമയം, മണിപ്പൂർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂറോപ്യൻ യൂനിയൻ പാർലമെന്റംഗങ്ങളെ സമീപിച്ചതായും ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.