ഒരു മരണമുണ്ടായാല്‍ പോലും നിങ്ങളാകും ഉത്തരവാദി; പരീക്ഷ നടത്തിപ്പിൽ ആന്ധ്രക്കെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിൽ 12ാം ക്ലാസ് പരീക്ഷ നടത്തുന്നതിെൻറ ഭാഗമായി ഒരു മരണമെങ്കിലും സംഭവിച്ചാൽ അതിെൻറ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനായിരിക്കുമെന്ന് സുപ്രീംകോടതി. മരണം സംഭവിച്ചാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
12ാം ക്ലാസ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട വാദം കേൾക്കുകയായിരുന്നു കോടതി. കേസിൽ വീണ്ടും നാളെ വാദം കേൾക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 21 സംസ്ഥാനങ്ങൾ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതായും അതിനാൽ പരീക്ഷ നടത്തുമെന്നും ആന്ധ്ര പ്രദേശ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
'ഒരു മരണമെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാരം ഒരു കോടി രൂപയായി ഉത്തരവിടാം. മറ്റെല്ലാ ബോർഡുകളും പരീക്ഷ റദ്ദാക്കി. പക്ഷേ എന്തുകൊണ്ട് മാത്രം ആന്ധ്ര പ്രദേശ് അതിൽനിന്ന് വ്യത്യസ്മാകാൻ ശ്രമിക്കുന്നു' -ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകാറും ദിനേഷ് മഹേശ്വരിയും അടങ്ങിയ രണ്ടംഗ ബെഞ്ച് ചോദിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനങ്ങളുണ്ട്. ഇൗ തുക ആന്ധ്ര പ്രദേശും നൽകണമെന്ന് പറയും. -സുപ്രീംകോടതി പറഞ്ഞു. കോവിഡ് 19െൻറ മാരകമായ വകഭേദം വന്ന വൈറസുകൾ വ്യാപിക്കുേമ്പാൾ ക്ലാസ്മുറികളിലെ പരീക്ഷ നടത്തണമെന്ന് സംസ്ഥാനത്തിന് നിർബന്ധമെന്താണെന്നും സുപ്രീംകോടതി ചോദിച്ചു.
മറ്റു സംസ്ഥാനങ്ങൾ യാഥാർഥ്യത്തെ ഉൾക്കൊണ്ട് ഉചിതമായ തീരുമാനമെടുത്തു. ഇവിടെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തു. ഡെൽറ്റ പ്ലസ്. അതെങ്ങനെ ബാധിക്കുമെന്ന് ആർക്കും അറിയില്ല. അതിനിടെ ഇൗ പരീക്ഷ നടത്താൻ ആരു തീരുമാനമെടുത്തു. അതിെൻറ മാനദണ്ഡം എന്തെല്ലാമായിരുന്നു? -കോടതി ചോദിച്ചു.
ഇത് എല്ലാവരുടെയും ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യമാണ്. അത് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മാത്രമല്ല. നിങ്ങളുടെ പദ്ധതി ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല -സുപ്രീംകോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.