Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്റ്റേഷനിലെത്തിയിട്ടും...

സ്റ്റേഷനിലെത്തിയിട്ടും ട്രെയിനി​ന്റെ വാതിൽ തുറന്നില്ല; മാനേജർക്ക് സസ്​പെൻഷൻ

text_fields
bookmark_border
സ്റ്റേഷനിലെത്തിയിട്ടും ട്രെയിനി​ന്റെ വാതിൽ തുറന്നില്ല; മാനേജർക്ക് സസ്​പെൻഷൻ
cancel

മുംബൈ: സ്റ്റേഷനിൽ എത്തിയിട്ടും വാതിൽ തുറക്കാതെ ട്രെയിൻ. മുംബൈയിലെ ദാദർ സ്റ്റേഷനിലാണ് പ്ലാറ്റ് ​​ഫോമിലുള്ളവർക്ക് ഉള്ളിൽ കയറാനും ട്രയിനിനകത്തെ യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിക്കാതെ വന്നത്.

സംഭവത്തെ തുടർന്ന് ട്രെയിൻ മാനേജരായ ഗോപാൽ ധാകെയെ സെൻട്രൽ റെയിൽവേ സസ്​പെൻഡ് ചെയ്തു. ദാദർ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ട്രെയിൻ രാവിലെ 10:05ന് ആണ് ദാദറിൽ എത്തിയത്. ഒരു മിനിറ്റ് നിർത്തിയ ശേഷം വാതിലുകൾ തുറക്കാതെ 10:06ന് പുറപ്പെടുകയും ചെയ്തു.

മുംബൈ സബർബൻ സെക്ഷനിലെ ടിറ്റ്വാല-സി.എസ്.എം.ടി എയർകണ്ടീഷൻഡ് ട്രെയിനിലാണ് വാതിൽ തുറക്കാൻ ഗാർഡ് മറന്നത്. സ്റ്റേഷനിൽ നിർത്തിയെങ്കിലും വാതിലുകളടച്ചതിനാൽ യാത്രക്കാർക്ക് ഇറങ്ങാനായില്ല. ട്രെയിൻ വീണ്ടും നീങ്ങാൻ തുടങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാർ അടുത്ത സ്റ്റേഷനായ പരേലിൽ ഇറങ്ങുകയായിരുന്നു.

‘ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തങ്ങൾ ഉചിതമായ നടപടിയെടുക്കും’, സെൻ​ട്രൽ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർകണ്ടീഷൻ ചെയ്ത ലോക്കൽ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ ക്ലോസർ സിസ്റ്റമാണ് സജ്ജീകരിച്ചത്.

ഈ വാതിലുകളുടെ കൺട്രോൾ പാനൽ ട്രെയിൻ മാനേജരുടെ ക്യാബിനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ മാനേജരാണ് വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്. എന്നാൽ മാനേജർക്ക് ഗുരുതര വീഴ്ച സംഭവിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ അധികൃതർ മാനേജരെ ഉടൻതന്നെ സസ്​പെൻഡ് ചെയ്തു. ​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suburban TrainMumbai Dadar
News Summary - Even after reaching the station, the door of the train did not open; Suspension of manager
Next Story