മോദിയുടെ മെഗാ വീഡിയോ കോൺഫറൻസ്: ബി.ജെ.പി അനുകൂലികൾ പോലും ലജ്ജിക്കുന്നു- അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷം നിലനിൽക്കവെ ബി.ജെ.പി പ്രവർത്തകരുമായി വീഡിയോ കോൺഫറൻസ് നടത്തിയ പ ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യം പ്രത്യേക സാഹചര്യത്തിൽ നിൽക്കവേ ബൂത്ത് തല പ്രവർത്തകരുമായി സംവദിച്ച് അതിെൻറ വലിപ്പത്തിൽ പുളകിതരാകുന്നതിൽ അണികൾക്ക് തന്നെ ലജ്ജ തോന്നിയിട്ടുണ്ടാകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മെഗാ വീഡിയോ കോൺഫറൻസിൽ ഒരു കോടി ബി.ജെ.പി വളണ്ടിയർമാരെയും പ്രവർത്തകരെയുമായിരുന്നു മോദി അഭിസംബോധന ചെയ്ത് സംസാരിച്ചത്. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോൺഫറൻസ് എന്ന വിശേഷണത്തോടെ 15,000 കേന്ദ്രങ്ങളിലായിരുന്നു ബി.ജെ.പി വിഡിയോ കോൺഫറൻസ് സൗകര്യം ഒരുക്കിയിരുന്നത്.
രാജ്യത്തെ നൂറ് കോടി ജനങ്ങൾ രാഷട്രീയം മറന്ന് ഇൗ സുപ്രധാന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനൊപ്പം നിന്നിട്ടും ബി.ജെ.പി ആയിരത്തോളം ബൂത്ത തല പ്രവർത്തകരുമായി സംവദിച്ചതിെൻറ റെക്കോർഡ് മഹിമ പറയാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി അനുകൂലികളടക്കം ഇതിൽ അങ്ങേയറ്റം നാണിക്കുന്നുണ്ടാവും. -അഖിലേഷ് കുറിച്ചു.
ഹെലികോപ്റ്റർ അപകടത്തിൽ ആറ് ധൈര്യശാലികളായ എയർഫോഴ്സ് ഉദ്യോഗസ്ഥരെ നമുക്ക് നഷ്ടമായി. ഒരു പൈലറ്റ് ഇപ്പോഴും രാജ്യത്ത് തിരിച്ചെത്തിയിട്ടില്ല. രാജ്യം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അവർക്ക് വേണ്ടി പ്രാർഥിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വാക്ക് പോലും നമ്മുടെ ഭരണാധികാരിയിൽ നിന്ന് പുറത്തുവന്നിട്ടില്ല. ഇൗ നിശബ്ദത കർണകഠോരമാണ്. -അഖിലേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.