Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ കമീഷൻ...

തെരഞ്ഞെടുപ്പ്​ കമീഷൻ 10 നോട്ടീസ്​ അയച്ചാലും എന്‍റെ ഉത്തരം അത്​ തന്നെ -മമത ബാനർജി

text_fields
bookmark_border
mamata banerjee
cancel

കൊൽക്കത്ത: സംസ്ഥാനത്തെ മുസ്​ലിം വോട്ടുകൾ ഭിന്നിച്ചുപോകരുതെന്ന്​ തെരഞ്ഞെടുപ്പ്​ റാലിയിൽ പ്രസംഗിച്ചതിന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ നോട്ടീസ്​ അയച്ചിരുന്നു. 48 മണിക്കൂറുകൾക്കകം വിശദീകരണം നൽകണമെന്നായിരുന്നു കമീഷൻ നിർദേ​ശിച്ചത്​. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട്​ പ്രതികരിച്ചിരിക്കുകയാണ്​ മമത.

തനിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ 10 നോട്ടീസ്​ അയച്ചാലും തന്‍റെ ഉത്തരം അത്​ തന്നെയാണെന്ന്​ ദോംജൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനർജി പറഞ്ഞു. "ഞാൻ എല്ലാവരോടുമായി പറയുന്നു... ഒറ്റക്കെട്ടായി വോട്ടുചെയ്യുക.. ഭിന്നതയുണ്ടാകരുത്​.. ഒരിക്കലും ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ ഇവരിൽ ആരും തന്നെ ബിജെപിക്ക് ഒറ്റ വോട്ട് നൽകരുത്," -അവർ കൂട്ടിച്ചേർത്തു.

"നന്ദിഗ്രാമിലെ മുസ്ലീങ്ങളെ പാകിസ്ഥാനികളെന്ന് പരാമർശിച്ച ആളുകൾക്കെതിരെ എത്ര പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്? അവർ ലജ്ജിക്കുന്നില്ലേ? എനിക്കെതിരെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. " മമതാ ബാനർജി ബി.ജെ.പിക്കെതിരെ തുറന്നടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeElection CommissionWest Bengal
News Summary - Even if Election commission issues 10 notices my answer will remain same Mamata
Next Story